web analytics

ഇവിടെ എല്ലാവർക്കും കുതിരയുടെ കരൾ മതി; ഭൂമിയിലെ ഏറ്റവും ഏറ്റവും തണുപ്പ് കൂടിയ ന​ഗരം

ഭൂമിയിലെ ഏറ്റവും ഏറ്റവും തണുപ്പ് കൂടിയ സ്ഥലം ഏതാണെന്നറിയാമോ? റഷ്യയിലെ സൈബീരിയയിലുളള യാകുത്സ്‌ക് ആണ് ആ സ്ഥലം. മറ്റെല്ലാ ന​ഗരങ്ങളിലെയും പോലെ ജനങ്ങൾ ഇവിടെയും സ്വാഭാവികമായ ജീവിതം നയിക്കുന്നു.

അടുത്തിടെ ട്രാവൽ വ്ളോഗറായ അങ്കിത കുമാർ യാകുത്സ്‌ക് സന്ദർശിച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. യാകുത്സ്‌കിലെ ഒരു മാർക്കറ്റിൽ നിന്നുമുളള വീഡിയോയാണ് പോസ്റ്റ്ചെയ്തത്. അവിടെ ഫ്രിഡ്ജിന്റെ ആവശ്യമേ ഇല്ല. കനത്ത തണുപ്പായതിനാൽ ആഹാര സാധനങ്ങൾ ഒന്നും കേടായി നശിച്ചു പോകില്ലെന്നും അവർ പറയുന്നു.

ഈ ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുളള നഗരമാണിത്. ശൈത്യകാലത്ത് താപനില മൈനസ് 60 ഡിഗ്രിയിലേക്ക് താഴുകയും നഗരം മുഴുവൻ ഒരു ‘തുറന്ന ഫ്രീസറോ ഐസ് ബോക്സോ’ ആയി മാറുകയും ചെയ്യും. അവരുടെ എല്ലാ മാർക്കറ്റുകളും തന്നെ തുറന്നതാണ്.

കാരണം ഇവിടെയുളള ഒരു സാധനങ്ങളും തന്നെ കേടായി നശിച്ച് പോകില്ല. ഈ പ്രദേശത്തുളളവർ മാംസാഹാരമാണ് കൂടുതലായും കഴിക്കുന്നത്. എന്നാൽ ഇവിടുത്തെ മത്സ്യമാർക്കറ്റുകളിൽ ദുർഗന്ധമുണ്ടാവില്ല. കുതിര മാംസം, മുയൽ മാംസം, റെയിൻഡീർ മാംസം തുടങ്ങിയവയാണ് യാകുത്സ്‌ക്കാരുടെ പ്രധാന ഭക്ഷണം.

ഇവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്ന് കുതിരയുടെ കരളാണ്. സസ്യാഹാരികളായ സഞ്ചാരികൾ യാകുത്സ്‌ക് സന്ദർശിക്കുമ്പോൾ റെഡി ടു ഈറ്റ് ഭക്ഷണമോ ഡീഹൈഡ്രേറ്റഡ് ഭക്ഷണ വസ്തുക്കളോ കയ്യിൽ കരുതണമെന്നും അങ്കിത പറഞ്ഞു.

മിക്ക സമയത്തും യാകുത്സ്‌കിൽ മഞ്ഞുമൂടി കിടക്കുകയാണ് പതിവ്. എന്നാൽ ഇവിടെ 3.5 ലക്ഷം ജനങ്ങൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നഗരത്തിൽ അൽറോസ എന്നൊരു കമ്പനി ഇവിടെ വജ്ര ഖനി നടത്തുന്നുണ്ട്.

പ്രദേശവാസികളിൽ ഭൂരിഭാഗം പേരും ഈ ഖനിയിൽ ജോലി ചെയ്യുന്നവരാണ്. എന്നിരുന്നാലും മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ശൈത്യകാലത്ത് ഇത്രയധികം തണുത്തുറഞ്ഞ യാകുത്സ്‌കിൽ വേനൽക്കാലമാകുമ്പോൾ ലണ്ടനിലേക്കാൾ ചൂടായിരിക്കും.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്

മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ് ആലപ്പുഴ: സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ്...

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു....

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ...

Related Articles

Popular Categories

spot_imgspot_img