വനിതാ ലോകകപ്പ്: നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടറില്‍

സിഡ്‌നി: വനിത ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ ജയം. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ നെതര്‍ലാന്‍ഡ് മുന്നിലെത്തി. ജില്‍ റൂര്‍ഡിന്റെ ഹെഡറാണ് നെതര്‍ലാന്‍ഡ്‌സിനെ മുന്നിലെത്തിച്ചത്. ടൂര്‍ണ്ണമെന്റിലെ ജില്ലിന്റെ നാലാം ഗോളാണിത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് നെതര്‍ലാന്‍ഡ്‌സ്.

പന്ത് നിയന്ത്രിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 29-ാം മിനിറ്റില്‍ ഡച്ച് പട മറ്റൊരു അവസരം സൃഷ്ടിച്ചെങ്കിലും ഗോളായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യ പകുതിയുടെ 72 ശതമാനം പന്തിന്റെ നിയന്ത്രണം നെതര്‍ലാന്‍ഡ്‌സിനായിരുന്നു.

രണ്ടാം പകുതിയിലും പന്ത് കൈവശം വെയ്ക്കുന്നതിന് നെതര്‍ലാന്‍ഡ്‌സ് പ്രത്യേകം ശ്രദ്ധിച്ചു. 54-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്‌സ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. പിന്നാലെ 68-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്‌സ് ലീഡ് ഉയര്‍ത്തി. ലീനെത്ത് ബീരന്‍സ്റ്റെയിനായിരുന്നു വലകുലുക്കിയത്. നെതര്‍ലാന്‍ഡ്‌സിന് ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്ക ശ്രമിച്ചെങ്കിലും ഗോളുകള്‍ നേടാനായില്ല. ലോകകപ്പിലെ അടുത്ത മത്സരം അമേരിക്കയും സ്വീഡനും തമ്മിലാണ്. അമേരിക്ക വിജയിച്ചാല്‍ നിലവിലത്തെ ചാമ്പ്യന്മാരും റണ്ണര്‍ അപ്പുകളും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!