web analytics

ഗുരുവായൂരിൽ ദർശന സമയം നീട്ടി; പുതിയ ക്രമീകരണം ഇങ്ങനെ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടാൻ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഒരു മണിക്കൂര്‍ സമയം നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെത്താണ് നടപടി.

ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ഗുരുവായൂർ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നേരത്തെ വൈകീട്ട് നാലരയ്ക്കാണ് ക്ഷേത്രനട തുറന്നിരുന്നത്.

ശബരിമലയിൽ ഇനി ഉത്സവ നാളുകൾ; ക്ഷേത്ര നട നാളെ തുറക്കും, കൊടിയേറ്റ് ഏപ്രിൽ രണ്ടിന്

ശബരിമല: ശബരിമല ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ക്ഷേത്ര നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രിലില്‍ 18 ദിവസം നട വീണ്ടും തുറക്കും.

ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. തുടർന്ന് തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം.

11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകള്‍ നടക്കും.11-ന് രാവിലെ ഒന്‍പതോടെയാണ് പമ്പയിലേക്ക് അറാട്ട് എഴുന്നള്ളത്ത് നടക്കുക. ആറാട്ടുകഴിഞ്ഞ് തിരിച്ചുവരുംവരെ ദര്‍ശനമില്ല. 11 മണിക്കാണ് ആറാട്ട്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

ആവശ്യാനുസരണം ഏതു രൂപത്തിലേക്കും മാറ്റാം; ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയൊരുക്കി മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി

മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി അബുദാബി: ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക്...

തിരുവനന്തപുരം വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി തിരുവനന്തപുരം:...

മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്;ഗവേഷകർ പറയുന്നു

മല്ലിയിലയ്‌ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടായിട്ടും, ഇതിനെ പൂർണ്ണമായി ഒഴിവാക്കുന്നവരുടെ എണ്ണം...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img