സീമ ഹൈദറിനെ സിനിമയിലെടുത്തേ…

ന്യൂഡല്‍ഹി: കാമുകനൊപ്പം ജീവിക്കാന്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍ വനിതയ്ക്ക് സിനിമയില്‍ അവസരം. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റാണെന്ന് ആരോപണം നേരിടുന്ന സീമ ഹൈദറിന് റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥയുടെ വേഷം നല്‍കാനാണ് നീക്കം. പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട കാമുകനെ തേടി മേയിലാണ് മുപ്പതുകാരിയായ സീമ ഉത്തര്‍പ്രദേശിലെത്തിയത്.

ജനി ഫയര്‍ഫോക്‌സ് പ്രൊഡക്ഷന്‍ ഹൗസിനുവേണ്ടി നിര്‍മിക്കുന്ന ചിത്രത്തിനായി സംവിധായകന്‍ ജയന്ത് സിന്‍ഹ, ഭരത് സിങ് എന്നിവര്‍ സീമയുടെ ഒഡിഷന്‍ നടത്തി. ഉദയ്പുരില്‍ ഭീകരര്‍ വധിച്ച തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചിത്രമാണ് നിര്‍മിക്കുന്നത്. ‘എ ടൈലര്‍ മര്‍ഡര്‍ സ്റ്റോറി’ എന്നാണ് സിനിമയുടെ പേര്. സിനിമയില്‍ അഭിനയിക്കുന്നതിന് സീമ ഇതുവരെ സമ്മതം നല്‍കിയിട്ടില്ല.

ഉത്തര്‍ പ്രദേശ് ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) ക്ലീന്‍ ചിറ്റ് ലഭിച്ചശേഷമേ സിനിമയില്‍ അഭിനയിക്കാനാകൂ എന്ന് സീമ പറഞ്ഞു. തുന്നല്‍ കടയില്‍ തണി തുന്നിക്കാനെന്ന വ്യാജേനെ എത്തിയവരാണ് കനയ്യ ലാലിനെ വധിച്ചത്. പ്രവാചകനുമായി ബന്ധപ്പെട്ട് മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അവരെ പിന്തുണച്ച് കനയ്യ ലാല്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

സ്വർണക്കടത്ത് കേസ്; അന്വേഷണം നടി രന്യ റാവുവിന്റെ വളർത്തച്ഛനായ ഡിജിപിയിലേക്കും

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു പിടിയിലായ സംഭവത്തിൽ നടിയുടെ...

പണി പാളിയോ? സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിങ് ആപ്പുകളിലേക്ക്!

കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കുമ്പോൾ ചെന്നെത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കാണെന്ന പരാതികളാണ്...

മൂ​ന്നാ​റി​ൽ റെഡ് അലർട്ട്; ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​കളും; സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത...

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

പാതി വില തട്ടിപ്പ്; സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ റിമാൻഡിൽ

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ്...

ഔസേപ്പും മൂന്നാണ്മക്കളും കേരളത്തിൽ നിന്നും ഗൾഫിലേക്ക്… ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങി ‘ഔസേപ്പിന്റെ ഒസ്യത്ത്’

വിജയരാഘവനെ മുഖ്യ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഔസേപ്പിൻറെ ഒസ്യത്ത്'....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!