സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, പ്രിയാന്‍ഷു രജാവത്, പി വി സിന്ധു തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍. തായ്വാന്റെ സു യി ലാങ്ങിനെ അനായാസം തോല്‍പ്പിച്ചാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് എത്തിയത്. നേരിട്ടുള്ള ?ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ ജയം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും തായ് താരത്തിന് ശ്രീകാന്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. സ്‌കോര്‍ 21-10, 21-17.
തായ്വാന്റെ സു വെയ് വാങ്ങിനെ തോല്‍പ്പിച്ചാണ് പ്രിയാന്‍ഷു രജാവത് ക്വാര്‍ട്ടറിലെത്തിയത്. ആദ്യ ?ഗെയിം അനായാസേന നേടിയ രജാവത് രണ്ടാം ഗെയിമില്‍ കീഴടങ്ങി. അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിലാണ് പ്രിയാന്‍ഷു മൂന്നാം ?ഗെയിം സ്വന്തമാക്കിയത്. സ്‌കോര്‍ 21-8, 13-21, 21-19. ഇന്ത്യയുടെ തന്നെ ആകര്‍ഷി കശ്യപിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള ?ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-14, 21-10.
മലേഷ്യന്‍ താരം സീ ലി ജിയയോട് അവസാനം നിമിഷം വരെ പോരാടിയാണ് ഇന്ത്യയുടെ മിഥുന്‍ മഞ്ജുനാഥ് പരാജയപ്പെട്ടത്. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു മിഥുന്റെ തിരിച്ചുവരവ്. രണ്ടാം ഗെയിം മിഥുന്‍ അനായാസം സ്വന്തമാക്കി. മൂന്നാം ?ഗെയിമില്‍ ഇഞ്ചോടിഞ്ച് മുന്നേറിയെങ്കിലും ഇന്ത്യന്‍ താരത്തിന് വിജയം നഷ്ടമായി. സ്‌കോര്‍ 13-21, 21-12, 19-21. ലോക റാങ്കിങ്ങില്‍ 50-ാം സ്ഥാനത്തുള്ള മഞ്ജുനാഥ്, നാലാം സീഡ് സിംഗപ്പുരിന്റെ ലോ കീന്‍ യൂവിനെ അട്ടിമറിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്.