കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങി ജിയാന്‍ലൂയിജി

റോം: മൂന്ന് പതിറ്റാണ്ടിലേക്ക് നീണ്ട തിളക്കമാര്‍ന്ന കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ലൂയിജി ബഫണ്‍. 45 കാരനായ ബഫണ്‍ വിരമിക്കുന്ന റിപ്പോര്‍ട്ട് സ്പോര്‍ട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താരം വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇറ്റാലിയന്‍ സീരി ബിയില്‍ പാര്‍മയ്ക്കുവേണ്ടിയാണ് ബഫണ്‍ കളിക്കുന്നത്. സീസണ്‍ അവസാനിക്കുന്നതോടെ ബഫണിന്റെ കരിയറിനും അവസാനമാകും.

1995 ല്‍ പാര്‍മയ്ക്കുവേണ്ടിയാണ് ജിയാന്‍ ബഫണ്‍ അരങ്ങേറിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇറ്റലിയുടെ ദേശീയ ടിമിലെത്തി. 2018 വരെ 21 വര്‍ഷക്കാലമാണ് ബഫണ്‍ ഇറ്റലിയുടെ ?ഗോള്‍പോസ്റ്റിന് മുന്നില്‍ ഉണ്ടായിരുന്നത്. 1998, 2002, 2006, 2010, 2014 ലോകകപ്പുകളില്‍ കളിച്ചു. 2006 ലോകചാമ്പ്യന്മാരായ ഇറ്റാലിയന്‍ ടീമില്‍ അം?ഗമായിരുന്നു. 2006 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ മാത്രമാണ് ബഫണ്‍ വഴങ്ങിയത്. അഞ്ച് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് വിജയങ്ങള്‍. ദേശീയ ടീമില്‍176 മത്സരങ്ങള്‍ കളിച്ച ബഫണ്‍ 80 മത്സരങ്ങളില്‍ ഇറ്റലിയുടെ നായകനായിരുന്നു.

ഇറ്റാലിയന്‍ ക്ലബുകളായ പാര്‍മയ്ക്കും ജുവന്റസിനും വേണ്ടിയാണ് ബഫണ്‍ ഏറെ കാലവും കളിച്ചത്. 1995 മുതല്‍ 2001 വരെ പാര്‍മയ്ക്ക് വേണ്ടി കളിച്ചു. 17-ാം വയസില്‍ എസി മിലാനെതിരെ ആയിരുന്നു അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ ക്ലീന്‍ ഷീറ്റ് നേടി വരവറിയിച്ചു. 2001 ല്‍ 52 മില്യണ്‍ യൂറോയ്ക്ക് (471 കോടി രൂപ) യുവന്റസിലേക്ക് എത്തി. 509 മത്സരങ്ങളില്‍ യുവന്റസിനായി ബഫണ്‍ വലകാത്തു. 2018-19 സീസണില്‍ പിഎസ്ജിക്കു വേണ്ടി കളിച്ചു. എങ്കിലും അടുത്ത സീസണില്‍ യുവന്റസില്‍ മടങ്ങിയെത്തി. 2021 ബഫണ്‍ ആദ്യ ടീമായ പാര്‍മയിലേക്ക് വീണ്ടും എത്തുകയായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കേരളത്തിൽ ആദ്യം! പള്ളിയിലെ കൈക്കാരിയായി വനിത; സുജാ അനിലിനെ പറ്റി കൂടുതൽ അറിയാം

ആലപ്പുഴ: പള്ളിയിലെ കൈക്കാരന്മാരായി സാധാരണ തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി ഇവിടെ തുടർന്ന്...

അസഹനീയമായ വയറുവേദന, ഗ്യാസെന്ന് കരുതി! 20 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 7.1 കിലോയുള്ള മുഴ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് 20 കാരിയുടെ വയറ്റിൽ നിന്നും അണ്ഡാശയ...

എല്ലാ ബിഎസ്എൻഎൽ ടവറുകളും 4ജി സേവനത്തിലേക്ക് മാറിയ കേരളത്തിലെ ആദ്യ ജില്ല

ആലപ്പുഴ: കേരള സർക്കിളിൽ എല്ലാ ബിഎസ്എൻഎൽ മൊബൈൽ ടവറുകളും 4ജി സേവനത്തിലേക്ക്...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ജയിലിലേക്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. അച്ഛൻറെ സഹോദരനെയും,...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

കുടുംബ പ്രശ്നം വില്ലനായി; മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കോഴിക്കോട്: മകൻ്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!