സാദിയോ മാനെ അല്‍ നസറിലെത്തും

ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്ക് മുന്നേറ്റ താരം സാദിയോ മാനെ അല്‍ നസറിലെത്തുമെന്ന് ഉറപ്പായി. അല്‍ നസര്‍ ആരാധകര്‍ക്കായി മാനെ സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് സെനഗല്‍ താരം സൗദിയിലേക്ക് എത്തുമെന്ന് ഉറപ്പായത്. അല്‍ നസറിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷം. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും മാനെ വ്യക്തമാക്കി.

30 മില്യണ്‍ യൂറോയ്ക്കാണ് (271 കോടി രൂപ) മാനെയുടെ കരാറെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷ കരാര്‍ കൂടി ബാക്കി നില്‍ക്കെയാണ് മാനെ ബയേണ്‍ വിടുന്നത്. ബയേണ്‍ വിടുന്നത് ഏറെ വിഷമിപ്പിക്കുന്നതാണെന്ന് മാനെ സ്‌കൈ ജര്‍മ്മനിയോട് പറഞ്ഞിരുന്നു. മാനേയുടെ വിടവാങ്ങലില്‍ പ്രതികരണവുമായി ബയേണ്‍ മാനേജര്‍ തോമസ് ടുഹേല്‍ രംഗത്തെത്തി. തനിക്കും മാനെയ്ക്കും ഇഷ്ടമില്ലാത്ത കാര്യമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് ടുഹേല്‍ പ്രതികരിച്ചു. താനും മാനെയും തമ്മില്‍ വളരെ വലിയ ബന്ധമാണുള്ളത്. എങ്കിലും ഇപ്പോള്‍ സംഭവിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് കരുതുന്നുവെന്നും ടുഹേല്‍ വ്യക്തമാക്കി.

ബയേണില്‍ എത്തുന്നതിന് മുമ്പ് ഇം?ഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ താരമായിരുന്നു സാദിയോ മാനെ. യൂര്‍ഗന്‍ ക്ലോപ്പിന്റെ ടീമില്‍ മുഹമ്മദ് സലായ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം മുന്നേറ്റ നിരയില്‍ കളിച്ചു. ചാമ്പ്യന്‍സ് ലീ?ഗും ഇം?ഗ്ലീഷ് പ്രീമിയര്‍ ലീ?ഗും ഉള്‍പ്പടെ ആറ് കിരീടങ്ങള്‍ ലിവര്‍പൂളിനായി നേടിയിട്ടുണ്ട്. ഇം?ഗ്ലീഷ് പ്രീമിയര്‍ ലീ?ഗില്‍ 100 ഗോള്‍ നേടിയ മൂന്നാമത്തെ മാത്രം ആഫ്രിക്കന്‍ താരവുമാണ് മാനെ.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കല്ലറ...

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്...

നവജാത ശിശു അച്ഛനെപോലെയാണോ ? എങ്കിൽ ഇതായിരിക്കും സംഭവിക്കുക; ബിങ്ഹംടണ്‍ സര്‍വ്വകലാശാലയുടെ പഠനം പറയുന്നത് ഇങ്ങനെ:

ജനിക്കുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും മാതാപിതാക്കൾക്ക് ഒത്തിരി പ്രതീക്ഷകളുണ്ടാവും. കുഞ്ഞിനെകുറിച്ചുള്ള ഏത് നല്ല...

പാതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണനുമായി തെളിവെടുപ്പ് ഇന്ന്

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന്...

Related Articles

Popular Categories

spot_imgspot_img