web analytics

‘പേര് നിമ്മി, ജോലി ബാങ്കിൽ’; 40-കാരനില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

ഇരിങ്ങാലക്കുട: യുവതിയെന്ന വ്യാജേന 40-കാരനില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട് നെയ് വേലി ഇന്ദിരാനഗര്‍ സ്വദേശി ചന്ദ്രശേഖറി(28)നെയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കുവൈത്തില്‍ ഷെഫായി ജോലിചെയ്യുന്ന ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ 40-കാരനാണു കബളിപ്പിക്കപ്പെട്ടത്. 2023 നവംബര്‍ ആദ്യവാരം മുതല്‍ 2024 ജനുവരി 31 വരെ പല തവണകളായി 3.15 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്കാണ് വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഫെയ്സ് ബുക്കില്‍ നിമ്മി എന്ന വ്യാജപ്രൊഫൈലിലൂടെയാണ് പ്രതി പരാതിക്കാരനുമായി പരിചയപ്പെട്ടത്.

തുടർന്ന് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്ത് ബന്ധം പുലര്‍ത്തി. ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദില്‍ ജോലിചെയ്യുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ജോലി സ്ഥിരപ്പെടുത്താന്‍ നിക്ഷേപിക്കാനാണെന്നു പറഞ്ഞാണ് പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയത്.

തട്ടിപ്പുനടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് പ്രതി അയപ്പിച്ചിരുന്നത്. ഇത് എടുത്തുകൊടുക്കുമ്പോള്‍ സുഹൃത്തിന് ചെറിയ തുക കമ്മിഷനായി നല്‍കുകയാണ് പതിവെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ…

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ… കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെപ്പറ്റി ചിന്തിക്കാനുപോലും...

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നത്

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന...

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച്...

Related Articles

Popular Categories

spot_imgspot_img