‘അച്ഛനില്ലാത്ത പിറന്നാള്‍ ആഘോഷം വേദനനിറഞ്ഞത്’

 

പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് താരപത്‌നി സുപ്രിയ മേനോന്‍. അച്ഛന്‍ മരിച്ചതിന് ശേഷമുള്ള ജന്മദിനങ്ങള്‍ ആഘോഷിക്കുന്നത് ഏറെ വേദനാജനകമായ ഒന്നാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് പകച്ചു നില്‍ക്കുന്ന കുഞ്ഞിനെപ്പോലെയാണ് താനെന്നും സുപ്രിയ പറയുന്നു. ആശംസകള്‍ പങ്കുവച്ചവര്‍ക്ക് നന്ദിയോടൊപ്പം പൃഥ്വിരാജ് സുഖം പ്രാപിച്ചു വരുന്നുവെന്നും സുപ്രിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു

”എന്റെ പിറന്നാളിന് ആശംസ അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ എനിക്ക് പ്രോത്സാഹനവും പ്രചോദനവുമാണ്. കുടുംബത്തോടൊപ്പം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയ ഒരു പിറന്നാള്‍ ദിനമായിരുന്നു ഇത്. അച്ഛനില്ലാതെ ഒരു പിറന്നാള്‍ ആഘോഷിക്കുന്നത് എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അച്ഛന്‍ കടന്നുപോയിട്ട് കഴിഞ്ഞ ഒന്നര വര്‍ഷം കഠിനമായിരുന്നു. അച്ഛന്‍ പോയതിനു ശേഷമുള്ള എന്റെ രണ്ടാമത്തെ ജന്മദിനമാണിത്. തിരക്കിനിടയില്‍ മാതാപിതാക്കളുടെ കൈവിട്ടു പകച്ചുനില്‍ക്കുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

എന്റെ ദുഃഖത്തെ ധൈര്യപ്പൂര്‍വം നേരിടാനും വേദനയിലൂടെ പുഞ്ചിരിക്കാന്‍ പഠിക്കാനും കഴിയുന്ന ഒരു വര്‍ഷമാകും വരാനിരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു. പൃഥ്വി സുഖം പ്രാപിച്ചുവരികയാണ്. പൂര്‍ണ ആരോഗ്യത്തിലേക്കുള്ള മടക്കയാത്രയിലാണിപ്പോള്‍ പൃഥ്വി. നിങ്ങളുടെ ഏവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി.”-സുപ്രിയ മേനോന്‍ പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

ഓൺലൈൻ വഴി കൈകളിലെത്തും; വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി

സുൽത്താൻബത്തേരി: വയനാട്ടിൽ കോളേജ് വിദ്യാർഥികളിൽ നിന്നും മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി....

മകളുടെ വീട്ടിലേക്ക് പോകും വഴി അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്

പാലക്കാട്: യാത്രാമധ്യേ നിയന്ത്രണം വിട്ട കാർ മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊറ്റാമത്ത്...

അടുത്ത ചീഫ് സെക്രട്ടറി ആര്? ഐഎഎസ് പോര് ഇനി എവിടേക്ക്? എ ജയതിലകിന് നറുക്ക് വീണാൽ…

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അടുത്ത മാസം വിരമിക്കാനിരിക്കെ...

കുതിച്ച് പാഞ്ഞ് സ്വർണവില! ഇന്നും സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വർധന രേഖപ്പെടുത്തിയ സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്....

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!