ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. രണ്ടാം ഏകദിനത്തില്‍ നിറംമങ്ങിയെന്ന് കരുതി താരത്തെ പുറത്തിരുത്തരുതെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.
ആദ്യ ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് രണ്ടാം ഏകദിനത്തില്‍ ടീമിലിടം ലഭിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കാതിരുന്നതോടെയാണ് സഞ്ജുവിനും അക്ഷര്‍ പട്ടേലിനും അവസരം ലഭിച്ചത്. എന്നാല്‍ കിട്ടിയ അവസരം സഞ്ജുവിന് മുതലാക്കാനായില്ല. മൂന്നാമനായി ഇറങ്ങിയ സഞ്ജു വെറും 9 റണ്‍സെടുത്ത് പുറത്തായി.
‘ഇഷാന്‍ കിഷന്‍ ഓപ്പണറായി മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ അദ്ദേഹം മിഡില്‍ ഓര്‍ഡറില്‍ നന്നായി കളിക്കുമോ എന്ന കാര്യമറിയില്ല. സഞ്ജുവിന് മൂന്നാം നമ്പറില്‍ ഒരവസരമാണ് ലഭിച്ചത്. അതില്‍ തിളങ്ങിയില്ല എന്ന് കരുതി ടീമില്‍ നിന്ന് ഒഴിവാക്കരുത്’- ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണുള്ളത്. ആദ്യമത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും ജയിച്ചു. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. നേരത്തേ ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയിരുന്നു.