web analytics

മദ്യലഹരിയിൽ കിടന്നുറങ്ങിയപ്പോൾ ആരോ ചെയ്ത കൊലച്ചതി; ജനനേന്ദ്രിയത്തിൽ കയറ്റിയ നട്ടുമായി കഷ്ടപ്പെട്ടത് രണ്ടു ദിവസം; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

കാസർകോട്: യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയ നട്ട് നീക്കം ചെയ്യാൻ രണ്ട് ദിവസം പഠിച്ചപണി പതിനെട്ടും നോക്കി. മൂത്രമൊഴിക്കാൻ പോലും പറ്റാതെ വന്നതോടെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവരും കൈമലർത്തി. ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ് എത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് നീക്കം ചെയ്തു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടാണ് സംഭവം.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് നാൽപ്പത്താറുകാരൻ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ട് ജനനേന്ദ്രിയത്തിയത്തിൽ കുടുങ്ങിയെന്നായിരുന്നു ഇയാൾ പറഞ്ഞത്. മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാരുടെ സംഘം ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്ടർമാർ ഫയർഫോഴ്സിന്റെ സഹായ തേടിയത്.

ഡോക്ടർ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സംഘം എത്തി. ‌‌അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുമാറ്റിയത്. കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാൻ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിൻറെ രണ്ട് ഭാഗവും മുറിച്ചു മാറ്റയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു.

മദ്യലഹരിയിൽ കിടന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തിൽ കുടുങ്ങിയ നട്ട് ഊരിയെടുക്കാൻ രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

Related Articles

Popular Categories

spot_imgspot_img