നാട്ടുകാർക്ക് ആശ്വാസം… കാസർഗോഡ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി

കാസർഗോഡ്: കാസർഗോഡ് കൊളത്തൂർ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. നിടുവോട്ട് നിവാസിയായ എം ജനാർദ്ദനൻറെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് വീണ്ടും പുലി കുടുങ്ങിയത്.

ഫെബ്രുവരിയിലും ഇതേ സ്ഥലത്തു തന്നെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. അന്ന് പെൺപുലിയായിരുന്നു കൂട്ടിലായത്. നാളുകളായി പുലി ഭീതിയിൽ കഴിയുന്ന പ്രദേശമാണ് ഇത്.

ഇതേ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഇന്ന് രാവിലെയോടെയാണ് റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉദ്യോ​ഗസ്ഥർ എത്തിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. കൂട്ടിൽ അകപ്പെട്ട പുലി അക്രമാസക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പുലിയെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം ഉൾകാട്ടിലേക്ക് തുറന്നുവിടാനാണ് സാധ്യത.

വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന് ഷൂട്ടിങ്; സംവിധായകനും സംഘവും പിടിയിൽ

കൽപ്പറ്റ: നിയമവിരുദ്ധമായി വനത്തിനുള്ളിൽ ഡോക്യൂമെന്ററി ഷൂട്ട് ചെയ്ത സംഘം വനം വകുപ്പിന്റെ പിടിയിൽ. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റെയിഞ്ച് മുണ്ടക്കൈ സ്റ്റേഷൻ പരിധിയിൽ വരുന്ന അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയിൽ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ശ്രമിച്ച സംഘത്തെയാണ് വനം വകുപ്പ് പിടികൂടിയിരിക്കുന്നത്.

സംഭവത്തിൽ ഡോക്യൂമെന്ററി ചിത്രത്തിന്റെ സംവിധായകൻ ഹൈദരാബാദ് രാരന്തപൂർ പുലി ഹരിനാദ് , ആന്ധ്രപ്രദേശ് ഗുണ്ടൂർ പെരുകലപ്പുടി താഡെപ്പള്ളി രാമഷ് ബാബു, അസിസ്റ്റന്റ് ക്യാമറ മാൻ രാരന്തപൂർ ബനാ പ്രശാന്ത്, സഹ സംവിധായകൻ ഹൈദരാബാദ് രാമന്തപൂർ പുലി ചൈതന്യ സായി, ഹൈദരാബാദ് രാമോജി റാവു ഫിലിംസിറ്റി അനിഷെട്ടി രേവന്ത്കുമാർ എന്നിവരും, മലയാളികളായ കോട്ടയം വാഴപ്പള്ളി പടിഞ്ഞാറ് ശ്രീഹരി എസ്. പുത്തൂർ, ആലപ്പുഴ അമ്പലപ്പുഴ ഗൗരി സദനം എം. സുമേഷ്, കോട്ടയം തുരുത്തി സ്വാതിശ്രീയിൽ എസ് ശ്രീഹരി, കോട്ടയം ചങ്ങനാശ്ശേരി ശങ്കരമംഗലം തുരുത്തി അഭിരാജ്, കോട്ടയം വാഴപ്പിള്ളി പടിഞ്ഞാറ് പവൻ ബി. നായർ, കോട്ടയം പുതുപ്പാടി ഷർവിനല്ലൂർ പുതുപ്പാമ്പിൽ വീട്ടിൽ പി. പ്രവീൺ റോയ് എന്നിവരെയുമാണ് വനം വകുപ്പ് പിടികൂടിയത്.

മാത്രമല്ല സമീപത്തെ റിസോർട്ടുകളായ ചെമ്പ്ര മോണ്ടാന, ചെമ്പ്രവാലി എന്നിവയിലെ ജീവനക്കാരായ പാലക്കാട് കൈപ്പുറം തിരുവേഗപ്പുറ തോട്ടക്കര പള്ളിയാലിൽ മുഹമ്മദ് അബ്ദുൾ മാജിദ്, കോഴിക്കോട് ചിക്കൊന്നുമ്മൽ പറമ്പത്ത്മീത്തൽ സരുൺകൃഷ്ണ, പുത്തുമല കള്ളാടി ഉണ്ണിഭവനം ചഞ്ചൽ പ്രസാദ് എന്നിവരെയും ഇവർക്കൊപ്പം ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിലെടുത്തു.

വയനാട് മുണ്ടക്കൈ സ്റ്റേഷൻ പരിധിയിൽ വരുന്ന മാപ്പിള തലമുടി വനത്തിൽ അനുമതി കൂടാതെ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ചിത്രീകരണം നടത്തുന്നത് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ വിനോദ് തടയുകയായിരുന്നു. സംഘം ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറ, ഡ്രോൺ, ഡമ്മി ഗണ്ണുകൾ, സ്‌മോക്ക് ഗൺ എന്നിവയുൾപ്പെടെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Related Articles

Popular Categories

spot_imgspot_img