ഗര്‍ഭിണിയും അഞ്ചുവസുകാരിയും മരിച്ച സംഭവം: പ്രതികള്‍ കീഴടങ്ങി

കല്‍പറ്റ: വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

കഴിഞ്ഞ മാസം 13നാണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകള്‍ ദര്‍ശന(32), കീടനാശനി കഴിച്ചതിനു ശേഷം മകള്‍ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയില്‍ ചാടി മരിച്ചത്. ഇതിനു പിന്നാലെ ദര്‍ശനയുടെ ഭര്‍ത്താവും കുടുംബവും ഒളിവില്‍ പോയിരുന്നു. ദര്‍ശന 5 മാസം ഗര്‍ഭിണിയുമായിരുന്നു. കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങള്‍ക്ക് ശേഷമാണു ലഭിച്ചത്.

വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നു മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നതു കൊടിയ പീഡനമായിരുന്നുവെന്ന് ദര്‍ശനയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. 2016 ഒക്ടോബര്‍ 23നായിരുന്നു ദര്‍ശനയുടെ വിവാഹം. വിവാഹം കഴിഞ്ഞു മാസങ്ങള്‍ കഴിയും മുന്‍പേ പ്രശ്‌നങ്ങള്‍ തുടങ്ങി. വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണം ഓംപ്രകാശിന്റെ പിതാവ് നടത്തിയിരുന്ന കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്നാണു പീഡനങ്ങളുടെ തുടക്കം. ഭര്‍ത്താവും പിതാവും ഈ കാര്യം ചോദിച്ചു പീഡിപ്പിക്കുന്നതു നിത്യ സംഭവമായിരുന്നു. ദര്‍ശന പൂക്കോട് വെറ്ററിനറി കോളജില്‍ ജോലി ചെയ്ത വകയില്‍ ലഭിച്ച തുക ഓംപ്രകാശിനു കാര്‍ വാങ്ങാന്‍ നല്‍കാത്തതിലും പീഡനം തുടര്‍ന്നുവെന്നു ദര്‍ശനയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

വിവാഹ ബന്ധത്തില്‍ നിന്നു പിന്മാറിയാല്‍ ദക്ഷയ്ക്ക് അച്ഛന്‍ നഷ്ടപ്പെടുമെന്ന ചിന്തയാണ് മകളെ ആ തീരുമാനത്തില്‍ നിന്നു പിന്മാറ്റിയത്. ഇതിനിടയില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി 2 തവണ ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളര്‍ത്തിയിരുന്നു. ആറര വര്‍ഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യയില്‍ അഭയം തേടിയതെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

അപകീര്‍ത്തി പരാമർശം; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍...

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

പോലീസിന്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ആല്‍വാര്‍: പോലീസ് റെയ്ഡനിടെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ്...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയിൽ തീപിടിച്ചു. കണ്ണൂർ - ഷൊർണൂർ പാസഞ്ചർ...

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!