കൊച്ചി: അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കി എന്ന കുറ്റത്തിന് നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30ന് പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡിനു സമീപമായിരുന്നു അപകടം.
സുരാജ് ഓടിച്ചിരുന്ന കാര്‍ മലപ്പുറം മഞ്ചേരി സ്വദേശി ശരത്ത് ഓടിച്ച ബൈക്കിലാണ് ഇടിച്ചത്. ശരത് പരിക്കുകളോടെ ആശുപത്രിയിലാണ്. കാലുകള്‍ക്ക് പൊട്ടലുണ്ട്. കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. ലൈസന്‍സ് സസ്‌പെന്‍ഷന്‍, ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കല്‍ തുടങ്ങിയ നടപടികളില്‍ വകുപ്പ് തീരുമാനം എടുക്കും. സുരാജിന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കും.