അക്രമസംഭവങ്ങളെ ന്യായീകരിക്കാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടന്ന അക്രമസംഭവങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബംഗാളിലെയും രാജസ്ഥാനിലെയും ചത്തീസ്ഗഢിലെയും അക്രമങ്ങളെക്കുറിച്ച് വാദത്തിനിടയില്‍ പരാമര്‍ശിച്ച കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനോട് മണിപ്പൂരിലേത് വര്‍ഗീയ കലഹമാണെന്ന് സുപ്രീം കോടതി പറഞ്ഞു. മണിപ്പൂരിലെ അക്രമസംഭവഭങ്ങളുടെ ഒരു വിവരവും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്ക് വേണ്ടി സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത്‌കൊണ്ട് മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ ക്ഷമിക്കാനാവില്ല. മണിപ്പൂരിനെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചോദ്യം. ഇന്ത്യയിലെ എല്ലാ പെണ്‍മക്കളെയും സംരക്ഷിക്കുക എന്നാണോ അതോ ആരെയും സംരക്ഷിക്കരുത് എന്നാണോ എന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. ആറ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളെ തന്നെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആറായിരത്തോളം വരുന്ന എഫ്ഐആറുകളില്‍ എത്രയെണ്ണം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. കേസ് സിബിഐക്ക് വിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ കപില്‍ സിബല്‍ എതിര്‍ത്തു. കേസ് അസമിലേക്ക് മാറ്റണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെയും യുവതികള്‍ എതിര്‍ത്തിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം....

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

ഞെട്ടി നഗരം ! ഡോക്ടറും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം മരിച്ച നിലയിൽ

നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ ആണ് സംഭവം. ദമ്പതിമാരും...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

പൂജയ്‌ക്കെന്ന്‌ പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന്‌ പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!