web analytics

ഐ.പി.എൽ മാമാങ്കത്തിന് ഇന്ന് തുടക്കം; ആരാധകരുടെ നെഞ്ചിൽ തീ കോരിയിടുന്ന മറ്റൊരു അറിയിപ്പ് ഇങ്ങനെ

കൊൽക്കത്ത: ക്രിക്കറ്റ്ആരാധകർ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എൽ മാമാങ്കത്തിന് ഇന്ന് തുടക്കമാകും.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ ഇന്ന് വൈകിട്ടാണ് തുടങ്ങുന്നത്. ശനിയാഴ്ച വൈകീട്ട് ഏഴരയ്ക്കാണ് ഐപിഎൽ 2025-ലെ ആദ്യ മത്സരം തുടങ്ങുക. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ഏഴ് മണിക്കാണ് ടോസ്.

അതേസമയം, ആരാധകർക്ക് നിരാശ സമ്മാനിക്കുന്നൊരു മറ്റൊരു വാർത്തയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്ന് ഇപ്പോൾ വരുന്നത്.

2025 ഐപിഎല്ലിലെ ഉദ്ഘാടന മത്സരം അരങ്ങേറുന്ന ഈഡൻ ഗാർഡൻ സ്റ്റേഡിയം ഉൾപ്പെടുന്ന കൊൽക്കത്തയിൽ മത്സരം നടക്കുന്ന ശനിയാഴ്ച ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊൽക്കത്ത ഉൾപ്പെടെയുള്ള പശ്ചിമ ബംഗാളിലെ ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ന്യൂ ആലിപ്പുർ ഓഫീസ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചുകഴിഞ്ഞു. ഇടി, മിന്നൽ, ശക്തമായ കാറ്റ് എന്നിവയും ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിട്ടുണ്ട്.

വൈകിട്ട് ആറു മണി മുതലാണ് ഐപിഎല്ലിന്റെ പ്രൗഢ​ഗംഭീരമായ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. ശ്രേയ ഘോഷാൽ, ദിഷ പട്ടാണി എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ഇതിനിടെയാണ് ഭീഷണിയായി മഴമുന്നറിയിപ്പ് എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ഇടുക്കി...

ശബരിമലയിൽ നടന്നത് വൻ കൊള്ള! പ്രതികളെ രക്ഷിക്കാൻ പിണറായി സർക്കാർ ഒത്തുകളിക്കുന്നു; കേന്ദ്ര ഏജൻസി വരണമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുലയ്ക്കുന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി...

‘ജനനായകന്‍’ മാറ്റിവെച്ച പൊങ്കല്‍; 9 വര്‍ഷം പെട്ടിയിലിരുന്ന ചിത്രം തിയറ്ററുകളിലേക്ക്

‘ജനനായകന്‍’ മാറ്റിവെച്ച പൊങ്കല്‍; 9 വര്‍ഷം പെട്ടിയിലിരുന്ന ചിത്രം തിയറ്ററുകളിലേക്ക് തമിഴ് സിനിമയുടെ...

താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു; എംബസിയില്‍ അഫ്‌ഗാന്‍ പതാകയും

താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു ഡൽഹി: ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ...

Related Articles

Popular Categories

spot_imgspot_img