മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ച് പോലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തിനുശേഷവും ‘മാതൃഭൂമി ന്യൂസി’ലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ച് പോലീസ്. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുടെ ദൃശ്യം പകര്‍ത്തിയെന്ന കേസിലാണ് പോലീസ് നിരന്തരം നോട്ടീസയച്ച് പീഡിപ്പിക്കുന്നത്. ഇത് ഹൈക്കോടതിവിധിയുടെ സത്തയ്ക്ക് വിരുദ്ധമാണെന്ന് ‘മാതൃഭൂമി’ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, സ്പെഷ്യല്‍ കറസ്‌പോണ്ടന്റ് സി.കെ. വിജയന്‍, റിപ്പോര്‍ട്ടര്‍ പി. ഫെലിക്സ്, ക്യാമറാമാന്‍ കെ.വി. ഷാജു, യൂണിറ്റ് മാനേജര്‍ ജി. ജഗദീഷ്, ഡ്രൈവര്‍ അസ്ലം എന്നിവര്‍ക്കാണ് അന്വേഷണോദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്. ക്യാമറ, ടി.വി.യു., മെമ്മറി കാര്‍ഡ്, എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ എന്നിവ ഹാജരാക്കാനും നിര്‍ദേശിച്ചു.

പോലീസിന്റെ ഭാഗത്തുനിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ദ്രോഹവും ഉണ്ടാകില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതിനു വിരുദ്ധമായാണ് ഈ നോട്ടീസ്. അന്വേഷണച്ചുമതലയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് എ.സി.പി.യാണ് നോട്ടീസ് അയച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതിനെത്തുടര്‍ന്ന് സംസ്ഥാനപോലീസ് മേധാവിക്ക് ‘മാതൃഭൂമി’ നല്‍കിയ പരാതികളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മേയ് 13-ന് നിയമവിരുദ്ധമായി പോലീസ് പിടിച്ചെടുത്ത മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ഫോണുകള്‍ ഇതുവരെ തിരിച്ചുനല്‍കിയിട്ടുമില്ല. ഫോണ്‍ പിടിച്ചെടുത്ത നടപടിയെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാറില്ലെന്നിരിക്കെയാണ് അത് ആവശ്യപ്പെട്ടുകൊണ്ട് പോലീസിന്റെ നോട്ടീസ്. സംപ്രേഷണംചെയ്ത ദൃശ്യങ്ങള്‍ മേയ് 29-ന് പോലീസിന് നല്‍കിയിരുന്നു. പോലീസിന്റെ പ്രവൃത്തികള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് പോലീസ് ആക്ട് സെക്ഷന്‍ 33 (2) അനുസരിച്ച് അനുവദനീയമാണെന്നിരിക്കെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെപേരില്‍ തുടര്‍ച്ചയായുള്ള പീഡനം.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!