‘സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി കുടപിടിക്കുന്നു’

തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷം തകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും കണ്ണൂര്‍ എംപി കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി.

മൈക്ക് നിലവിളിച്ചാല്‍ കേസെടുക്കുന്ന പിണറായിയുടെ പോലീസ്, നാടിന്റെ സമാധാനം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നത്തില്‍ സംസാരിച്ചതിന് തന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്ത പൊലീസ് ഇപ്പോള്‍ മൗനം ഭജിക്കുന്നത്. കണ്ണൂരില്‍ വീണ്ടും കൊലപാതക പരമ്പര സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം – ബിജെപി നേതാക്കളുടെ കൊലവിളികള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നുവെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗൂഢനീക്കം സിപിഎം -ബിജെപി അച്ചുതണ്ടിനുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അണികളെ ബലിനല്‍കി വളര്‍ന്ന പ്രസ്ഥാനങ്ങളാണ് സിപിഎമ്മും ബിജെപിയും. രണ്ട് പാര്‍ട്ടികളെയും നിലയ്ക്ക് നിര്‍ത്താന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കാക്കിയും ലാത്തിയും ഉപേക്ഷിക്കുന്നതാണ് നല്ലത്. നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്ന ഭരണമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ വിഷയമായി ഉയര്‍ത്തി കൊണ്ടുവരുന്നവരുടെ ലക്ഷ്യം, നാടിനെ വിഭജിക്കുകയും ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് കലാപം സൃഷ്ടിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസംഗത്തിനെതിരായ പരോക്ഷ വിമര്‍ശനമായാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

ആസാമിൽ നിന്നും അതിമാരക മയക്കുമരുന്ന് എത്തിക്കൽ; 2 പേർ പിടിയിൽ

കൊച്ചി: അതിമാരക മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവുമായി കൊച്ചി വരാപ്പുഴയിൽ...

പ്രണയ ദിനത്തിൽ കൂട്ടായി ‘പൈങ്കിളി’ എത്തുന്നു

അനശ്വര രാജൻ, സജിൻ ഗോപു, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'...

നവജാത ശിശു അച്ഛനെപോലെയാണോ ? എങ്കിൽ ഇതായിരിക്കും സംഭവിക്കുക; ബിങ്ഹംടണ്‍ സര്‍വ്വകലാശാലയുടെ പഠനം പറയുന്നത് ഇങ്ങനെ:

ജനിക്കുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും മാതാപിതാക്കൾക്ക് ഒത്തിരി പ്രതീക്ഷകളുണ്ടാവും. കുഞ്ഞിനെകുറിച്ചുള്ള ഏത് നല്ല...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

Related Articles

Popular Categories

spot_imgspot_img