കൊച്ചു വെളുപ്പാൻ കാലത്ത് വിമാനം പിടിച്ച് മന്ത്രി വീണ ജോർജ് ഡൽഹിയിലേക്ക് പോയത് ഇതിനായിരുന്നോ? ആശമാരെ പിന്നേം പറ്റിച്ചോ?

ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണ ജോർജ് അതിരാവിലെ ഡൽഹിയിലേക്ക് പറക്കുന്നതിന് തൊട്ടുമുൻപ് മാധ്യമങ്ങളോട് പറഞ്ഞത് ആശമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനായുള്ള ശ്രമത്തിനായാണ് തന്റെ യാത്ര എന്നാണ്.

ആശ എന്നത് കേന്ദ്ര പദ്ധതിയാണെന്നും വേതന വർദ്ധ അതുകൊണ്ട് തന്നെ അവരാണ് നടപ്പാക്കേണ്ടത്, 39 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ സർക്കാർ എല്ലാ വഴിയും തേടുന്നു എന്ന രീതിയിൽ വാർത്തയും പുറത്തു വന്നു.

എന്നാൽ ഡൽഹിയിൽ എത്തിയതോടെ മന്ത്രി വീണ ജോർജ് പാടെ മാറി. ക്യൂബയും കേരളവും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ച് തുടർ ചർച്ചകളാണ് മന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന അജണ്ടയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ക്യൂബയുടെ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് ഡൽഹിയിലേക്ക് വരുന്നുണ്ട്. അവരെ കാണാനാണ് മന്ത്രി ഓടിയെത്തിയതെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്യൂബ സന്ദർശിച്ചപ്പോൾ ധാരണയിലായ വിഷയങ്ങളിലെ തുടർ ചർച്ചകളാണ് മന്ത്രി ലക്ഷ്യം. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുടെ അപ്പോയിൻമെന്റിന് ശ്രമം നടത്തുമെന്നും അത് ലഭിച്ചാൽ നേരിൽ കാണുമെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത്.

ലോക്‌സഭാ സമ്മളനം നടക്കുന്ന സമയമായതിനാൽ രാവിലെ ഡൽഹിയിൽ വന്ന് കാണാൻ അനുമതി ചോദിച്ചാൽ ലഭിക്കില്ലെന്ന് ഉറപ്പാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അനുമതി ലഭിച്ചില്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തുമെന്നാണ് മന്ത്രി പറയുന്നത്.

ആശമാരുടെ പ്രശ്‌നം പരിഹാരിക്കാൻ എന്ന് പറഞ്ഞ് കേരളത്തിൽ നിന്ന് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ്ടും ആശമാരെ പറ്റിക്കുകയായിരുന്നു എന്നാണ് വിമർശനം ഉയരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക്...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

Related Articles

Popular Categories

spot_imgspot_img