ആരാധകര്‍ക്ക് സര്‍പ്രൈസ് നൽകി രാത്രി 12 മണിക്ക് എംപുരാന്റെ ട്രെയ്‌ലര്‍ റിലീസ്; വീഡിയോ കാണാം

കൊച്ചി: മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്.

റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്‌ലര്‍ ഇതിനിടെ നേടിക്കഴിഞ്ഞു. പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലര്‍ പുറത്തുവന്നു.

ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു.

മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാര്‍ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം തുടങ്ങുന്നത്. തമിഴ്നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക.

ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ വിതരണം ചെയ്യുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവരാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img