വല കടക്കാനാവാതെ കടലാമകൾ; കടൽ കടക്കാനാകാതെ കടൽച്ചെമ്മീൻ; ആ ഉപകരണം മത്സ്യത്തൊഴിലാളികൾ എങ്ങനെ വാങ്ങും

തൃശൂർ: കടലാമകൾ വലകളിൽ കുടുങ്ങാതെ സംരക്ഷിക്കുന്ന ‘ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്’ ഘടിപ്പിക്കാത്തതിനാൽ കടൽ കടക്കാനാകാതെ ഇന്ത്യൻ കടൽച്ചെമ്മീൻ. യുഎസിൽ ആറുവർഷം മുമ്പ് ഏ‍ർപ്പെടുത്തിയ ഇന്ത്യൻ കടൽച്ചെമ്മീൻ നിരോധനം തുടരുകയാണ്. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറയാനും കോടികളുടെ നഷ്ടത്തിനും ഇത് കാരണമായിട്ടുണ്ട്. അമേരിക്കയിൽ കടലാമ സംരക്ഷണത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്. നേരത്തെ യു.എസിൽ എല്ലാ വർഷവും ഇറക്കുമതി ചെയ്തിരുന്ന ചെമ്മീനിന്റെ 30 ശതമാനത്തിലേറെയും ഇന്ത്യയിൽ നിന്നായിരുന്നു. ഇതിൽ 60 ശതമാനത്തോളം കേരളത്തിലേതും.20,000 രൂപയാണ് ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസിന്റെ വില … Continue reading വല കടക്കാനാവാതെ കടലാമകൾ; കടൽ കടക്കാനാകാതെ കടൽച്ചെമ്മീൻ; ആ ഉപകരണം മത്സ്യത്തൊഴിലാളികൾ എങ്ങനെ വാങ്ങും