വയനാട്: വയനാട് കളക്ടറേറ്റിനു നേരെ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഔദ്യോഗിക മെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയത്. എന്നാൽ കുറച്ച് സമയം മുമ്പാണ് മെയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി.
എന്നാൽ സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളില്‍ വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ പരിശോധന നടത്തിയവർക്ക് നേരെ തേനീച്ചകളുടെ ആക്രമണം ഉണ്ടായി. സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒവിയ്ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഇ മെയില്‍ വഴി തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇതേ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.
പരിശോധനക്കിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. പരിശോധന ആരംഭിച്ചതോടെ ജീവനക്കാര്‍ മുഴുവന്‍ പുറത്താണ് നിന്നിരുന്നത്. ഇവര്‍ക്കിടയിലേക്ക് ആണ് തേനീച്ച കൂട് ഇളകി വീണത്. ഇതോടെ ജീവനക്കാർക്കും തേനിച്ചയുടെ കുത്തേറ്റു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്.