web analytics

ഫാദര്‍ സേവ്യര്‍ വടക്കേക്കര സ്വന്തം ശരീരം പഠനാവശ്യത്തിന് വിട്ട് നൽകിയതിന് പിന്നിൽ

ന്യൂഡൽഹി: രാജ്യത്തെ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു വൈദികന്റെ ഭൗതികദേഹം പഠനാവശ്യത്തിനായി വിട്ടു നല്‍കി.

കപ്പൂച്ചിന്‍ സന്യാസ വൈദികനും അറിയപ്പെടുന്ന എഴുത്തുകാരനുമായ ഫാദര്‍ സേവ്യര്‍ വടക്കേക്കരയുടെ ഭൗതികദേഹമാണ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് (AIIMS) കൈമാറിയത്.

ഫാദര്‍ സേവ്യര്‍ വടക്കേക്കരയുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം എടുത്തതെന്ന് ‘ഇന്ത്യന്‍ കറന്റസ്’ മുന്‍ ചീഫ് എഡിറ്റര്‍ ഫാദര്‍ സുരേഷ് മാത്യു പറഞ്ഞു.

തിങ്കളാഴ്ചയാണ് സേവ്യര്‍ വടക്കേക്കര (72) മരിച്ചത്. പാലായ്ക്കടുത്ത് നീലൂരിലാണ് ജനനം. കഴിഞ്ഞ 45 വര്‍ഷമായി വൈദികവൃത്തിയില്‍ തുടര്‍ന്ന ഫാദര്‍ സേവ്യര്‍ വടക്കേക്കര മാധ്യമ – പ്രസാധക രംഗത്തും സജീവമായിരുന്നു.

ഏറെ നാളുകളായി ഡല്‍ഹിയായിരുന്നു കര്‍മ്മമണ്ഡലം. ഫാ.സേവ്യറിന്റെ കുടുംബത്തിലെ മിക്ക ആളുകൾക്കും കാഴ്ച കുറയുന്ന അസുഖം ഉണ്ടായിരുന്നു. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗമാണിത്.

സ്യൂഡോ സാന്തോമോ ഇലാസ്തിക്യം (Pseudoxanthoma elasticum) എന്നറിയപ്പെടുന്ന അപൂര്‍വ രോഗം ഫാദര്‍ സേവ്യര്‍ വടക്കേക്കരയേയും ബാധിച്ചിരുന്നു.

അദ്ദേഹത്തിന്റെ തന്നെ വൈദികരായ മറ്റ് രണ്ട് സഹോദരങ്ങളും ഈ അസുഖം ബാധിച്ചവരാണ്. മുന്നില്‍ നില്‍ക്കുന്നവരെ നിഴല്‍ പോലെ കാണാനേ സാധിക്കു. ഈ പരിമിതികളെ അതിജീവിച്ചാണ് അദ്ദേഹം തന്റെ ദൗത്യം നിര്‍വഹിച്ചിരുന്നത്.

കാഴ്ച ഇല്ലാതായ തൻ്റെ രോഗത്തിന് കാരണം കണ്ടെത്തണം. ഭാവി ചികിത്സയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ഇതിൻ്റെ പ്രയോജനം ലഭിക്കണം എന്നുമുള്ള താല്പര്യത്തിലാണ് അപൂര്‍വ രോഗബാധിതനായ ഈ സന്യാസിവര്യന്‍ തന്റെ ശരീരം എയിംസിന് സമര്‍പ്പിച്ചത്.

രാജ്യത്ത് ആദ്യമായി അന്യമതസ്ഥന് തന്റെ വൃക്ക സൗജന്യമായി നല്‍കിയ വൈദികൻ ഫാ ഡേവിസ് ചിറമ്മലും മരണശേഷം തന്റെ ശരീരം പഠനാവശ്യത്തിന് തൃശൂര്‍ മെഡിക്കല്‍ കോളജിന് വിട്ടുനല്‍കണമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആഗ്രഹം വ്യക്തമാക്കിയിരുന്നു.

2014ൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്ക വിശ്വാസികള്‍ക്ക് അവയവദാനത്തിനും ശരീരം പഠനാവശ്യങ്ങള്‍ക്കും വിട്ടു നല്‍കുന്നതിനും അനുമതി നല്‍കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

ക്രൂഡ് ഓയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ...

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരത്ത് സ്കൂട്ടറുമായി...

Related Articles

Popular Categories

spot_imgspot_img