തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ.
കിഴക്കൻ കാറ്റ് സജീവമായതിനെ തുടർന്നാണിത്. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
അതേസമയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അൾട്രാവയലറ്റ് രശ്മി സൂചിക (11) റെഡ് അലർട്ടിലെത്തി.
കോട്ടയം, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളിൽ സൂചിക പ്രകാരം ഓറഞ്ച് അലർട്ടാണ്.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.
പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫോൺകോൾ വന്നു ഒപ്പം ഇടിമിന്നലും; സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
കുട്ടനാട്: ഇടിമിന്നലേറ്റ് പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് മരിച്ചു.
എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. മിന്നലേറ്റ്സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചാണ് ഇയാൾ മരിച്ചത്.
ഇന്ന് മൂന്നരയോടെയാണ് സംഭവം നടന്നത്. ഒപ്പം കളിക്കിറങ്ങിയ ശരണ്‍ എന്ന യുവാവിന് പരിക്കേറ്റു. എന്നാൽ ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
എടത്വാ പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നു.
ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലുണ്ടായത്. ഇതോടെ ഫോണ്‍ പൊട്ടിത്തെറിച്ചു.
അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണികള്‍ക്കും പോകുമായിരുന്നു.









