കൊച്ചി: കൊച്ചിയിൽ ഡ്യൂട്ടിക്കിടെ എസ്.ഐയുടെ മുഖത്തടിച്ച പ്രതി പിടിയിൽ. ലക്ഷദ്വീപ് സ്വദേശി ഹമീം ത്വയ്ബ് ആണ് പിടിയിലായത്. ഇന്നലെ രാത്രി എളമക്കരയിലാണ് സംഭവം നടന്നത്.
നൈറ്റ് പട്രോളിംഗിനിറങ്ങിയ എസ്.ഐ കൃഷ്ണകുമാർ സിനീയർ സി.പി.ഒ ശ്രീജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി ഒന്നരയോടെ ഇടപ്പള്ളി എച്ച് ഡി.എഫ് സി ബാങ്കിന് സമീപത്ത് ദുരൂഹ സാഹചര്യത്തിൽ ഹമീമിനെ കാണുകയായിരുന്നു.
ഹമീം ഉപയോഗിച്ചിരുന്ന ബൈക്കിൻ്റെ നമ്പർ വ്യക്തമല്ലായിരുന്നു.ഇതേ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഹമീമിനോട് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു.
പെട്ടെന്ന് പ്രകോപിതനായ ഹമീം എസ്.ഐ കൃഷ്ണ കുമാറിൻ്റെ കരണത്തടിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ സി.പി.ഒ ശ്രീജിത്തിനേയും കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചു.
പിന്നീട് പോലീസ് വാഹനം അടിച്ചു തകർത്ത പ്രതിയെ കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ എസ്.ഐയും പോലീസ് ഉദ്യോഗസ്ഥനും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി,പോലീസിനെ ആക്രമിച്ചതിനും, വാഹനത്തിന് കേട് വരുത്തിയതിനും കേസ് എടുത്തു,