കരളും ആമാശയവും കുടലും നെഞ്ചിൽ; സ്കാനിംഗ് പിഴവ് മൂലം കുഞ്ഞ് മരിച്ചു

കണ്ണൂർ: സ്കാനിങ് റിപ്പോർട്ടിലെ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ഗൈനക്കോളജിസ്റ്റിനുണ്ടായ അശ്രദ്ധ മൂലം കുഞ്ഞ് ഗർഭാവസ്ഥയിൽതന്നെ മരിച്ചതായാണ് ആരോപണം. കണ്ണൂർ ഡിഎംഒയ്ക്ക് ആണ് യുവതി പരാതി നൽകിയത്.

ഗർഭസ്ഥ ശിശുവിന്റെ കരൾ, ആമാശയം, കുടൽ എന്നിവ നെഞ്ചിലാണെന്നും ഹൃദയം വലതുഭാഗത്താണെന്നും എട്ടാംമാസത്തിലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറിയിച്ചത്. സ്കാനിങ് റിപ്പോർട്ട് കൃത്യമായിരുന്നെങ്കിൽ അ‍ഞ്ചാം മാസത്തിൽതന്നെ കുട്ടിയുടെ ആരോഗ്യസ്ഥിതി അറിയാമായിരുന്നെന്നും ചിലപ്പോൾ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതായും യുവതി പറഞ്ഞു.

കുഞ്ഞിന് എട്ടുമാസത്തെ വളർച്ച എത്തിയതിനാൽ നിയമപ്രകാരം അബോർഷൻ സാധ്യമല്ലെന്നും കുഞ്ഞ് പുറത്തെത്തിയാൽ എട്ടോളം ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. ഇതിനായി 10 ലക്ഷം രൂപയോളം ചെലവാകുമെന്നും പറഞ്ഞു. ശസ്ത്രക്രിയകൾക്കുള്ള സൗകര്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇല്ലാത്തതിനാൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറി. എന്നാൽ ജനുവരി 5ന് ഗർഭസ്ഥ ശിശു മരിച്ചു.

തുടർന്ന് നോർമൽ ഡെലിവറിക്കായി നാലുദിവസം പിന്നെയും കാത്തു. ഈ സമയത്ത് അണുബാധയുൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങളുണ്ടാക്കി. കൂടാതെ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കാണാൻ അവരുടെ ക്ലിനിക്കിൽ പണംകൊടുത്തു പലതവണ പോയതായും പരാതിയിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img