കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല നോമ്പുകാലത്തെ രണ്ടാം വെള്ളിയാഴ്ച ചവിട്ടിയത് ആയിരക്കണക്കിന് തീർഥാടകർ. പുലർച്ചയ്ക്ക് മുൻപേ ആരംഭിച്ച വിശ്വാസികളുടെ മലകയറ്റം രാത്രി വൈകിയും തുടരുകയാണ്.
കാഞ്ഞിരപ്പള്ളി രൂപതയിലെ വെളിച്ചയാനി ഇടവകയിൽ നിന്നുള്ള നൂറുകണക്കിന് മാതൃ ദീപ്തി പ്രവർത്തകർ പ്രാർഥനയോടെ മലകയറ്റത്തിൽ പങ്കുചേർന്നു കുരിശുമലയിൽ നടന്ന കർമങ്ങൾക്ക് ഫാ. ജോസ് ചെമ്മരപള്ളിയിൽ ഫാ. ജിൻസ് കാരക്കാട് ഫാ. ജോസഫ് വട്ടപ്പാറ എന്നിവർ കാർമികരായി പങ്കെടുത്തു.
കുരിശുമലയിൽ എത്തിയ മുഴുവൻ തീർഥാടകർക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപവും മിസ്സേറിയ രൂപവും തിരു കല്ലറയും സന്ദർശിക്കുന്നതിനും പ്രാർഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഇടുക്കി അണക്കരയില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ഇടുക്കി അണക്കരയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. അണക്കര ഉദയഗിരിമേട് കോട്ടക്കുഴിയില്‍ വിമല്‍(17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടം.
അണക്കര കുങ്കിരിപ്പെട്ടിക്കുസമീപം പ്രാര്‍ഥനായോഗം നടന്ന വീട്ടിലെത്തിയ വിമല്‍ പരിസരത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുറ്റടി നെഹ്‌റു സ്മാര പഞ്ചായത്ത് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് അണക്കര ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍.