web analytics

ഊട്ടി – കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു…

ചെന്നൈ: പ്രകൃതി ഭംഗിയും, തണുത്ത കാലാവസ്ഥയുമെല്ലാം ആസ്വദിക്കുന്ന സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രകളിൽ ഒന്നാണ് ഊട്ടി – കൊടൈക്കനാൽ യാത്ര. എന്നാൽ ഇനി മുതൽ യാത്രയ്ക്കായി ഒരുങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഒരു ​ദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഈ വ‌‌ർഷം ഏപ്രിൽ മുതൽ ജൂൺവരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.

വാരാന്ത്യങ്ങളിൽ ഊട്ടിയിലേക്ക് 8000 വാഹനങ്ങളും, മറ്റ് ദിവസങ്ങളിൽ 6000 വാഹനങ്ങളുമാണ് കടത്തിവിടുക. എന്നാൽ കൊടൈക്കനാലിൽ വാരാന്ത്യങ്ങളിൽ 6000 വാഹനങ്ങൾക്കും, മറ്റു ദിവസങ്ങളിൽ 4000 വാഹനങ്ങൾക്കും മാത്രമേ അനുമതിയുള്ളു. ജസ്റ്റിസുമാരായ എൻ സതീശ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കാർ വാഹനങ്ങൾ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും,തദ്ദേശവാസികളുടെ വാഹനങ്ങളിൽ എത്തുന്നവർക്കും ഈ നിയന്ത്രണം ബാധകമല്ല. അത് മാത്രമല്ല കാർഷിക ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കോടതി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് വേണം മലയോര മേഖലകളിൽ പ്രവേശിക്കുന്നതിനായുള്ള ഇ-പാസുകൾ നൽകാനെന്നും
കോടതി നിർദ്ദേശിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ നീലഗിരി കുന്നുകളിലേക്കും, കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് എടുക്കണമെന്ന് കോടതി നിർബന്ധമാക്കിയിരുന്നു. നീലഗിരിയിൽ പ്രതിദിനം 20,000 വാഹനങ്ങൾ പ്രവേശിക്കുന്നുണ്ടെന്ന സ്റ്റാറ്റസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

Related Articles

Popular Categories

spot_imgspot_img