ശ്രീനന്ദയുടെ ശരീരഭാരം വെറും 25കിലോ, വിശപ്പെന്ന വികാരം പോലുമില്ല; വില്ലനായത് ‘അനോറെക്‌സിയ നെര്‍വോസ’

കണ്ണൂര്‍: ഭക്ഷണക്രമീകരണത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ പതിനെട്ടുകാരി ശ്രീനന്ദയുടെ മരണത്തിൽ വിശദീകരണവുമായി ചികിത്സിച്ച ഡോക്ടര്‍. ശ്രീനന്ദ മരിക്കുന്ന സമയത്ത് ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം താഴ്ന്ന നിലയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലായിരുന്നു എന്നും ഡോക്ടർ നാഗേഷ് പറഞ്ഞു.

ഒരുഘട്ടത്തില്‍ വിശപ്പെന്ന വികാരം പോലും പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല. ‘അനോറെക്‌സിയ നെര്‍വോസ’ എന്ന സൈക്യാട്രിക് സാഹചര്യത്തിലൂടെ പെണ്‍കുട്ടി കടന്നുപോയിയിരുന്നത്. ഇക്കാര്യം കുടുംബത്തിന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേർത്തു. ഐസിയുവിലാണ് ശ്രീനന്ദയെ പ്രവേശിപ്പിച്ചത്. ആ സമയത്ത് രക്തസമ്മര്‍ദത്തിന്റെ ലെവര്‍ 70 ആയിരുന്നു. ഷുഗര്‍ ലെവര്‍ 45 ഉം സോഡിയത്തിന്റെ ലെവല്‍ 120 ഉം ആയിരുന്നു. എല്ലും തോലുമായ അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.

വണ്ണം കൂടുതലാണെന്ന ധാരണയെ തുടര്‍ന്ന് ശ്രീനന്ദ യൂട്യൂബ് നോക്കി ഭക്ഷണ ക്രമീകരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രശ്‌നം നേരിട്ടതോടെയാണ് ശ്രീനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.

എന്താണ് അനോറെക്‌സിയ നെര്‍വോസ സൈക്യാട്രിക് ഡിസോഡർ

ശ്രീനന്ദയെ മരണത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം നെര്‍വോസ സൈക്യാട്രിക് ഡിസോഡറാണെന്ന് ഡോക്ടര്‍ പറയുന്നു. ആരെങ്കിലും ഒരാളെ ‘തടിയാ, തടിച്ചി’ എന്ന് വിളിച്ചാലുണ്ടാകുന്ന മനോവിഷമത്തിൽ തടി കുറയ്ക്കാന്‍ ശ്രമിക്കുകയും ഭക്ഷത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. പിന്നാലെ വിശപ്പ്, ദാഹം എന്നുള്ള വികാരം തന്നെ ഇല്ലാതാകും. ഇത് ഡ്രിപ്രഷന്‍ പോലെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് മാറുന്നു. തുടക്കത്തില്‍ ചികിത്സ തേടിയാല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നും ഡോക്ടര്‍ കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് മിസൈൽ തൊടുത്ത് പാകിസ്ഥാൻ; നിലംതൊടും മുമ്പ് തകർത്ത് ഇന്ത്യൻ സേന

ശ്രീനഗർ: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ സൈനിക നീക്കങ്ങൾ...

Other news

ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയേണ്ടെന്ന് വരന്റെ വീട്ടുകാർ, പോലീസ് സ്റ്റേഷനിൽ ചർച്ച; വിവാഹത്തെ തലേന്ന് പിന്മാറി വധു

ഹരിപ്പാട്: വിവാഹത്തിന് സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള തീരുമാനത്തെ വരന്റെ വീട്ടുകാർ...

ഫ്ലാറ്റിൽ തീപിടുത്തം: പ്രവാസി യുവാവിനു ദാരുണാന്ത്യം: വിടപറഞ്ഞത് കോട്ടയം സ്വദേശി

ഏറ്റുമാനൂർ/കോട്ടയം: കുവൈത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വരും. വൈകിട്ട്...

പാക്കിസ്ഥാന്‍ സൈന്യത്തില്‍ കടുത്ത ഭിന്നത: ക്വെറ്റയുടെ നിയന്ത്രണം ബിഎല്‍എ ഏറ്റെടുത്തതായി റിപ്പോർട്ട്‌: സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി

അതിർത്തിയിൽ സംഘര്‍ഷം കനക്കുന്നതിനിടെ പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഭിന്നതയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. സൈനിക...

സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും; പ്രതിരോധിച്ച് ഇന്ത്യൻ സേന; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. ഇന്നലെ വൈകീട്ട് മുതല്‍...

Related Articles

Popular Categories

spot_imgspot_img