web analytics

മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. നെല്ലിമൂട് സ്വദേശി വിക്രമൻ എന്ന റെക്സ് (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ന് തിരുവനന്തപുരം മഞ്ചവിളാകത്തിനു സമീപം കൂട്ടുവിളാകത്തായിരുന്നു അപകടം.

ചരുവിളാകത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരം മുറിച്ച് നീക്കാൻ വന്നതായിരുന്നു ഇയാൾ. സേഫ്റ്റി ബെൽറ്റ് ധരിച്ച് കയറി മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വന്ന് വിക്രമന്റെ പുറത്ത് അടിക്കുകയായിരുന്നു .

വിക്രമൻ സേഫ്‌റ്റി ബെൽറ്റ് ധരിച്ചിരുന്നതിനാൽ മരണ ശേഷവും ബെൽറ്റിനുള്ളിൽ തന്നെ കുടുങ്ങിയിരിക്കുകയായിരുന്നു. പിന്നീട് നെയ്യാറ്റിൻകര അഗ്നിശമന സേന സ്ഥലത്തെത്തിയാണ് മൃതദേഹം നിലത്തിറക്കിയത്. ശേഷം മൃതദേഹം നെയ്യാറ്റിൻകര സർക്കാർ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നത്

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന...

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസത്തിലേറെയായി കടുത്ത ട്രഷറി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ,...

Related Articles

Popular Categories

spot_imgspot_img