തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി തെളിവ് ലഭിച്ചെന്ന് റൂറൽ എസ് പി കെ എസ് സുദർശൻ. പ്രതിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണമല്ല നടത്തുന്നതെന്നും എസ് പി വ്യക്തമാക്കി. തെളിവെടുപ്പ് പൂർത്തിയായെന്നും അഫാനെ ഉച്ചയ്ക്ക് ശേഷം കോടതിയിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും, പലരേയും ഇനി ചോദ്യം ചെയ്യാൻ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചോദ്യം ചെയ്യൽ തുടരുംമെന്നും, ഇനി പ്രതി നൽകിയിരിക്കുന്ന മൊഴികളിലെ വസ്തുതകൾ കൂടി പരിശോധിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വെഞ്ഞാറമൂടിൽ ചുറ്റിക വാങ്ങിയ കടയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കടയുടമ അഫാനെ തിരിച്ചറിഞ്ഞു.
പിതൃമാതാവിൻറെ മാല പണയം വെച്ച സ്ഥാപനത്തിലും പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. ചുറ്റിക വാങ്ങിയ ശേഷം അത് ഒളിപ്പിക്കാനായി അഫാൻ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രദേശത്ത് ആളുകൾ തടിച്ചു കൂടിയിരുന്നതിനാൽ വൻ പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.