താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികൾ നാട്ടിൽ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാർക്കൊപ്പം അയക്കും

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട് പോയ വിദ്യാർത്ഥിനികൾ പൊലീസ് സംഘത്തോടൊപ്പം നാട്ടിൽ തിരിച്ചെത്തി. ഗരിബ് എക്‌സ്പ്രസിൽ 12 മണിയോടെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കേണ്ടതുണ്ട്. ഇരുവരെയും കൗൺസിലിംഗിന് വിധേയരാക്കിയ ശേഷം മാത്രമേ വീട്ടുകാർക്ക് വിട്ടു നൽകു. അതേസമയം കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാടുവിടാൻ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നിലവിൽ റഹീം പൊലീസ് കസ്റ്റഡിയിലാണുള്ളത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം … Continue reading താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികൾ നാട്ടിൽ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാർക്കൊപ്പം അയക്കും