ഇത്തവണയും തീരുമാനമാകാതെ റഹീമി​ന്റെ കേസ് ; അടുത്ത സിറ്റിങ് മാർച്ച്​ 18ന്

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്റെ മോചനകാര്യം ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. റിയാദ്​ ഗവർണറേറ്റിനോട്​ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കേസ് ഫയലി​ന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി ഇപ്പോൾ​.

അത്​ ലഭ്യമാക്കിയശേഷമായിരിക്കും അടുത്ത സിറ്റിങ്​. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമി​ന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കാണുകയുണ്ടായി. അടുത്ത സിറ്റിങ് മാർച്ച്​ 18 രാവിലെ 11നാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതും കൂടി കൂട്ടി ഒമ്പതാം തവണയാണ്​ റിയാദിലെ ക്രിമിനൽ​ കോടതി കേസ്​ മാറ്റിവെക്കുന്നത്​. തിങ്കളാഴ്​ച രാവിലെ​ 10ന് തുടങ്ങിയ​​ ഓൺലൈൻ സിറ്റിങ്​​ ഒരു മണിക്കൂറിലേറെ നീണ്ടിരുന്നു. പതിവുപോലെ ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ​ങ്കെടുത്തു.

ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ വധശിക്ഷ കോടതി അഞ്ച്​ മാസം മുമ്പ്​ തന്നെ ഒഴിവാക്കിയിരുന്നു. പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതു കാരണമാണ് ​ ജയിൽ മോചനം നീളുന്നത്. പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തടവുശിക്ഷയാണ് സാധാരണ ​ വിധിക്കുക. 19 വർഷമായി റഹീം തടവിലായിരുന്നതുകൊണ്ട് തടവുശിക്ഷ വിധിച്ചാലും അബ്​ദുൽ റഹീമിന്​ അധികനാൾ ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച്​ ജയിൽ മോചനം നൽകാനാണ്​ നിലവിലുള്ള സാധ്യത.

spot_imgspot_img
spot_imgspot_img

Latest news

പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച; ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന്, പൊതുദര്‍ശനം ബുധനാഴ്ച മുതല്‍

പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഇത് സംബന്ധിച്ച് വത്തിക്കാന്റെ അറിയിപ്പെത്തി....

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

Other news

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥ...

മാപ്പു പറഞ്ഞ് ഷൈൻ ടോം ചാക്കോ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ...

കോട്ടുവള്ളിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടുവള്ളി -...

അഹമ്മദാബാദില്‍ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടന്ന അക്രമം; 6 പ്രതികൾ അറസ്റ്റിൽ

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തുകയും...

സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ആക്രമണം; കഴുത്തു ഞെരിച്ച് തള്ളിയിട്ടു

കോഴിക്കോട്: സ്വകാര്യ ബസിനുള്ളിൽ യാത്രക്കാരനെ ആക്രമിച്ച് സഹയാത്രികൻ. പന്തിരാങ്കാവ് - കോഴിക്കോട്...

75000 ത്തിനു തൊട്ടരികെ സ്വർണം; പവന് ഇന്ന് കൂടിയത് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണത്തിന്...

Related Articles

Popular Categories

spot_imgspot_img