വീണ്ടും കനത്ത തിരിച്ചടി നേരിട്ട് ‘ബൈജൂസ്‌’

ഡ്യൂടെക് കമ്പനിയായ ബൈജൂസിന് വീണ്ടും കനത്ത തിരിച്ചടിയായി അമേരിക്കൻ കോടതി വിധി. ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, സഹോദരൻ റിജു രവീന്ദ്രൻ, തിങ്ക് & ലേൺ , ഹെഡ്ജ് ഫണ്ട് ആയ കാംഷാഫ്റ്റ് ക്യാപിറ്റൽ എന്നിവർക്കെതിരെ 533 മില്യൺ ഡോളർ നിക്ഷേപം ഒളിപ്പിച്ചതിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ബൈജൂസിൻറെ യുഎസ് അനുബന്ധ കമ്പനിയായ ആൽഫയുടെ ഡയറക്ടർ എന്ന നിലയിൽ റിജു രവീന്ദ്രൻ തൻറെ കടമകൾ ലംഘിച്ചുവെന്നും കോടതി കണ്ടെത്തി. 1.2 ബില്യൺ ഡോളറും 533 മില്യൺ ഡോളറും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വായ്പാദാതാക്കൾ ബൈജൂസുമായി നിയമപോരാട്ടത്തിലായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

37 ധനകാര്യ സ്ഥാപനങ്ങളുടെ കൺസോർഷ്യം ആണ് ബൈജൂസിന് 1.2 ബില്യൺ ഡോളർ വായ്പ അനുവദിച്ചത്. വായ്പാ ഉടമ്പടി പ്രകാരം വായ്പ നൽകുന്നവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരു ട്രസ്റ്റിന് അധികാരം നൽകുകയും ചെയ്തു. 2023 മാർച്ചിൽ ബൈജൂസ് പ്രതിസന്ധിയിലായതോടെ വായ്പാ ദാതാക്കൾ ബൈജൂസിന് നോട്ടീസയച്ചു.

ബൈജൂസ് ആൽഫ ഇങ്കിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ വായ്പാ ദാതാക്കളെ പ്രതിനിധീകരിച്ച് ഗ്ലാസ് ട്രസ്റ്റ് ശ്രമം തുടങ്ങിയതോടെ ബൈജൂസ് ഡെലവെയർ സുപ്രീം കോടതിയിൽ ഒരു അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ന്യൂയോർക്ക് കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നതിനാൽ ഈ കേസ് തള്ളിക്കളയണമെന്നായിരുന്നു ബൈജൂസ്‌ ഭാഗത്തിന്റെ വാദം. ഇത് പക്ഷെ കോടതി തള്ളുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

Related Articles

Popular Categories

spot_imgspot_img