ഭാര്യവീട്ടിലെത്തി ആക്രമണം, അതും മുറുക്കാൻ ഇടി കല്ലുകൊണ്ട്; യുവാവിന് തടവും പിഴയും

തൃശൂർ: ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. പുതുരുത്തി സ്വദേശി തേർമഠം വീട്ടിൽ ജോസ് മകൻ ജോൺസനെ നാലു വർഷവും ഒരു മാസവും തടവിനും 21500 രൂപ പിഴയടയ്ക്കുന്നതിനും വിധിയായി. തൃശൂർ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്‌പെഷൽ കോടതി ജഡ്ജ് കെ. കമനീസാണ് ശിക്ഷ വിധിച്ചത്.

പിഴ തുക അടയ്ക്കാത്തപക്ഷം ഏഴുമാസവും ഒരാഴ്ചയും കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ അടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യയിൽനിന്ന് 20,000 രൂപ പരാതിക്കാരിക്ക് കൊടുക്കാനും വിധിയിൽ പറഞ്ഞിട്ടുണ്ട്. 2011 ജൂലൈ പതിനേഴാം തീയതി വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഭാര്യയെ കാണാനായി വീട്ടിലെത്തിയ പ്രതി ഭാര്യയുടെ മാതാപിതാക്കളുമായും സഹോദരിയുമായും വഴക്കുണ്ടാക്കുകയും, ഉടൻ തന്നെ മുറുക്കാൻ ഇടിക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് സഹോദരിയെ ഇടിക്കുകയും, മാതാപിതാക്കളെ ഉപദ്രവിക്കുകയുമായിരുന്നു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. വടക്കാഞ്ചേരി സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.പി. ജോയ് രജിസ്റ്റർ ചെയ്ത കേസ് ഡിവൈ.എസ്.പി. ആയിരുന്ന കെ.കെ. ഇബ്രാഹിമാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ കട്ടപ്പന: ആധുനിക...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

Related Articles

Popular Categories

spot_imgspot_img