അബാം മൂവീസിന്റെ ബാനറിൽ ബോബൻ സാമുവൽ സംവിധാനം നിർവഹിച്ചിരിക്കുന്ന മലയാളം കോമഡി ഡ്രാമ ചിത്രമാണ് ‘മച്ചൻ്റെ മാലാഖ’. സൗബിൻ ഷാഹിർ , ധ്യാൻ ശ്രീനിവാസൻ , നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കെഎസ്ആർടിസിയിൽ കണ്ടക്ടറായ സജീവൻ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. പരമ്പരാഗത രീതിയിൽ ഒരു ജീവിത പങ്കാളിയെ തിരയുകയാണ് കഥാ നായകൻ. ഏറെ അന്വേഷിക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ അദ്ദേഹത്തിന് അനുകൂലമായി സംഭവിക്കുന്നില്ല.
ഒടുവിൽ സജീവൻ തന്റെ ബസിൽ പതിവായി യാത്ര ചെയ്തിരുന്ന ബിജിമോൾ എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുകയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ സജീവന്റെയും ബിജിമോളുടെയും ദാമ്പത്യ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത നാടകീയ സംഭവങ്ങളുടെ പരമ്പരയാണ് മച്ചാന്റെ മാലാഖയിലൂടെ നമ്മൾ കാണുന്നത്.
ജെക്‌സൺ ആന്റണിയുടെ കഥയെ ആസ്പദമാക്കി അജീഷ് പി. തോമസ് എഴുതിയ ഈ സിനിമയുടെ തിരക്കഥ, ഒരു സംഘട്ടനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നാടകീയ രംഗങ്ങളുടെ കൂടിച്ചേരൽ കൂടിയാണ്. തുടക്കത്തിൽ, ബിജിമോളുടെ നിയന്ത്രണങ്ങളും, കൃത്രിമത്വവും കഥയിലെ സംഘർഷത്തിന് കാരണമാകുമെന്ന് നമുക്ക് തോന്നുമെങ്കിലും, പിന്നീട് അതിൽ നിന്ന് അകന്നുപോകുകയും ത്യാഗങ്ങളുടെ വശമാണ് കഥയെ മുന്നോട്ട് നയിക്കുന്നതെന്ന തോന്നൽ പ്രേക്ഷകരിൽ ഉളവാക്കുകയും ചെയ്യുന്നു.
എന്നാൽ പിന്നീട് അങ്ങോട്ടേക്ക് പ്രധാന കഥാപാത്രങ്ങൾക്കിടയിൽ ഒരു സംഘർഷം സൃഷ്ടിക്കാനായി സിനിമ നിസ്സാരമായ കാരണങ്ങളുടെയും വാദങ്ങളുടെയും പിന്നാലെ പോകുന്നതായാണ് കാണുന്നത്. സജീവൻ എന്ന കഥാപാത്രമായി എത്തുന്ന സൗബിൻ ഷാഹിർ ഈ സിനിമയ്ക്ക് അനുയോജ്യനല്ലെന്ന് ചിലപ്പോൾ തോന്നിയേക്കാം. അവസാനം കഥാപാത്രത്തിന്റെ ദുർബലത അദ്ദേഹം അവതരിപ്പിക്കുമ്പോൾ, അതിൽ ഹാസ്യത്തിന്റെ അംശവും കടന്നുവരുന്നുണ്ട് .
ശാന്തി കൃഷ്ണ എന്ന കാരിക്കേച്ചർ കഥാപാത്രം ഈ സിനിമയിലെ ഒരു നാടകീയ കഥാപാത്രമാണ്. ചിത്രത്തിൽ സജീവന്റെ അമ്മായിയപ്പനായി അഭിനയിക്കുന്നത് മനോജ് കെ യു ആണ്. വൈകാരികമായ ചില ഭാഗങ്ങൾ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, കണ്ണൂർ ഭാഷയിൽ നിന്ന് വിട്ടുനിൽക്കാൻ മനഃപൂർവ്വം ശ്രമിച്ചതിനാൽ സംഭാഷണങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനത്തിന് അൽപ്പം മങ്ങലേറ്റു.
ധ്യാൻ ശ്രീനിവാസൻ ദിലീഷ് പോത്തൻ, വിനീത് തട്ടിൽ ഡേവിഡ് ഷീലു എബ്രഹാം എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മച്ചാന്തെ മാലാഖ എന്നത് ഭൂതകാലത്തിൽ കുടുങ്ങിപ്പോയ ഒരു പഴയ ചിത്രമാണോ എന്ന സംശയം ചിലപ്പോൾ പ്രേക്ഷകരിൽ ഉളവാക്കിയേക്കാം…