തിരുവനന്തപുരം കൂട്ടക്കൊല; ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷൻ എടുക്കാനെന്ന വ്യാജേന, അഫാനുമായുള്ള സൗഹൃദം മാതാപിതാക്കൾ അറിയാതെ

തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായ പെൺ സുഹൃത്ത്‌ ഫർസാനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാനുമായുള്ള ഫർസാനയുടെ സൗഹൃദം അച്ഛൻ സുനിലിന് അറിയില്ലായിരുന്നുവെന്ന് അച്ഛന്റെ സുഹൃത്തുക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിൽക്കുമ്പോഴാണ് മകൾ വീട്ടിൽ നിന്ന് പോയിട്ട് തിരികെ വന്നില്ലെന്ന വിവരം അച്ഛൻ സുനിൽ അറിയുന്നത്.

സമീപത്തെ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന വ്യാജേന വൈകിട്ട് മൂന്നരയോടു കൂടിയാണ് ഫർസാന വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ചിറയിൻകീഴാണ് അച്ഛൻ സുനിലിന്റെ സ്ഥലം, അമ്മ ഷീജയുടെ സ്വദേശമാണ് വെഞ്ഞാറമൂടാണ്. വെഞ്ഞാറമൂട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ് സുനിൽ.

ആറുവർഷം മുമ്പാണ് കുടുംബം ഇവിടേക്ക് താമസം മാറ്റിയത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എംഎസ്സി വിദ്യാർത്ഥിനിയാണ് മരിച്ച ഫർസാന. ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മുക്കുന്നൂരിലെ വീട്ടിലെത്തിക്കും. കബറടക്കം ചിറയിൻകീഴ് കാട്ടുമുറാക്കൽ പള്ളി കബർസ്ഥാനിൽ നടക്കും.

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയത്. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ ആക്രമിച്ചു. 1.15 ന് മുത്തശ്ശി സൽ‍മ ബീവിയെ ആക്രമിച്ചു. ഇവരിൽ നിന്നും സ്വർണ്ണം കവർന്നു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കിയെന്ന് സംശയിച്ച് അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു. അവിടെ വെച്ച് ലത്തീഫിന്റെ ഭാര്യ ഷാഹിദയെയും ആക്രമിച്ചു. തലക്ക് പിന്നിൽ അടിയേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

4 മണിയോടെ കാമുകി ഫർസാനയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു കൊലപാതകം. അവസാനം വീട്ടിൽ വെച്ച് സഹോദരൻ അഫ്സാനെയും കൊന്നു. അനുജൻ പരീക്ഷ കഴിഞ്ഞെത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തിൽ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

അഫ്ഗാൻ ഭൂചലനം; 600ലേറെ മരണം

അഫ്ഗാൻ ഭൂചലനം; 600ലേറെ മരണം കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലണ്ടായ വൻ ഭൂചലനത്തിൽ 600ൽ...

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ:

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ: യുഎസ്...

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ്

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ് ചങ്ങനാശേരി: ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തിൽ നാലു...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

ജലവൈദ്യുത പദ്ധതിക്ക് പാറപൊട്ടിക്കൽ: സമീപത്തെ വീടുകൾക്ക് വിള്ളലെന്ന് ആക്ഷേപം:

ജലവൈദ്യുത പദ്ധതിക്ക് പാറപൊട്ടിക്കൽ: സമീപത്തെ വീടുകൾക്ക് വിള്ളലെന്ന് ആക്ഷേപം: ഇടുക്കിയിൽ അപ്പർ ചെങ്കുളം...

Related Articles

Popular Categories

spot_imgspot_img