കാമുകിമാരെ കുംഭമേളയ്ക്ക് കൊണ്ടുപോകാൻ നാടുമുഴുവന്‍ കവര്‍ച്ച നടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച യുവാക്കൾ പിടിയിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോര്‍ സ്വദേശികളായ അജയ് ശുക്ലയും സന്തോഷ് കോറിയുമാണ് അറസ്റ്റിലായത്.
കാമുകിമാരെയും കൂട്ടി കുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടെന്ന് പൊലീസ് പറയുന്നു. ഇതിനായി പണം കണ്ടെത്തുന്നതിനായി രണ്ടാഴ്ചയോളം ഇന്‍ഡോറിലെ ദ്വാരകാപുരിയിലെങ്ങും കയറി മോഷ്ടിക്കുകയായിരുന്നു.
യുവാക്കൾ മോഷണം നടത്തിയ വീടുകളിലൊന്നില്‍ നിന്ന് ഇരുവരുടെയും വിരലടയാളങ്ങള്‍ ലഭിച്ചതോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും കാമുകിമാരുമായി കുംഭമേളയ്ക്ക് പോയതായി വിവരം ലഭിച്ചത്.
തുടർന്ന് ഇവർ മടങ്ങിയെത്തുവോളം കാത്തിരുന്ന പൊലീസ് രണ്ടുപേരെയും കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ലക്ഷം രൂപയും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 15 കേസുകളാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്തത്.
Content Summary: Youths arrested for stealing gold and money to take their girlfriends to Kumbha Mela.