പരിചയമില്ലാത്ത സ്ത്രീകളെ ചാറ്റ്ചെയ്ത് വളക്കാൻ നോക്കുന്ന വിരുതൻമാർ സൂക്ഷിക്കുക; സ്ഥിരമായി ഉപയോ​ഗിക്കുന്ന ഈ വാക്കുകളും അശ്ലീലത്തിൽ പെടുമെന്ന് കോടതി

മുംബൈ: രാത്രികാലങ്ങളിൽ പരിചയമില്ലാത്ത സ്ത്രീക്ക് സന്ദേശമയക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷൻസ് കോടതി. നീ മെലിഞ്ഞവളാണ്, മിടുക്കിയാണ്, സുന്ദരിയാണ്, നിന്നെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ സന്ദേശമയക്കുന്നത് അശ്ലീലമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

മുൻസിപ്പൽ കോർപ്പറേഷനിലെ മുൻ അംഗത്തിന് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി ജി ധോബ്ലെയാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.

സമകാലിക സാമൂഹിക മാനദണ്ഡങ്ങൾ പാലിക്കുന്ന ശരാശരി വ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്നാണ് അശ്ലീലതയെ വിലയിരുത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതി രാത്രി 11നും 12 നും ഇടയിൽ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതായി അന്വേഷണത്തിൽ കോടതി കണ്ടെത്തി. പ്രശസ്തയും മുൻ മുൻസിപ്പൽ കോർപ്പറേഷൻ അംഗവും വിവാഹിതയുമായ ഒരു സ്ത്രീ ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങളോ അശ്ലീല ഫോട്ടോകളോ സഹിക്കില്ല. പ്രത്യേകിച്ച് അയച്ചയാളും പരാതിക്കാരിയും പരസ്പരം അറിയാത്തവരാകുമ്പോൾ.

ഇരുവരും തമ്മിൽ യാതൊരു ബന്ധവും ഉള്ളതായി കണ്ടെത്താനായില്ല. ഇത്തരം സന്ദേശങ്ങളും പ്രവൃത്തിയും ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതാണെന്നും ജഡ്ജി പറഞ്ഞു. 2022ൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേയ്ക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

അതേസമയം രാഷ്ട്രീയ വൈരാഗ്യം കാരണം തന്നെ കള്ള കേസിൽ കുടുക്കിയതാണെന്നാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ വ്യാജ കേസിൽ ഒരാളെ പ്രതിയാക്കുന്നതിന് ഒരു സ്ത്രീയും തന്റെ അന്തസിനെ പണയപ്പെടുത്തില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

പ്രതി സ്ത്രീക്ക് അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ടെന്നും അതിനാൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് ശരിയാണെന്നും സെഷൻസ് ജഡ്ജി ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

Other news

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img