ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടരുന്നത്. 2500 ലേറെ കോഴികളാണ് ദിവസങ്ങൾകൊണ്ട് മാത്രം ചത്ത് വീണത്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിട്ടുള്ളത്.
സംഭവത്തിന് പിന്നാലെ അധികൃതർ കോഴി ഫാമുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശോധന. ഫെബ്രുവരി16, 17, 18 മുതലാണ് കോഴികൾ നിന്ന നിൽപ്പിൽ വീണു ചാവാൻ തുടങ്ങിയത്. ആദ്യ ദിവസം 117 കോഴികളും 17ന് 300 കോഴികളും ബാക്കിയുള്ളവ 18ാം തിയതിയുമാണ് ചത്തത്.
ഫാമിൽ നിന്നും സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അജ്ഞാത രോഗബാധയ്ക്ക് പിന്നാലെ ജില്ലയിലെ മറ്റ് കോഴി ഫാമുകൾക്ക് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പൂർണ ആരോഗ്യത്തോടെ നിന്ന കോഴികൾ പെട്ടന്ന് വീണു മരിക്കുന്ന സാഹചര്യമാണ് ആശങ്കയ്ക്ക് വഴിവെച്ചത്.