നാടുകടത്തൽ തുടരുന്നു; അനധികൃത കുടിയേറ്റക്കാരുമായി യുഎസ് വിമാനം അമൃത്സറിൽ; വിമാനത്തിലുണ്ടായിരുന്നത് 119 പേർ; മൂന്നാമത് വിമാനം ഇന്ന് എത്തും

അമൃത്‌സര്‍: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാമത് അമേരിക്കന്‍ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തി.

അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് 119 പേരുമായി ഇന്നലെ രാത്രി 11.40ഓടെ അമൃത്‌സറിലെത്തിയത്.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യുപി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാന്‍ ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരേയും വഹിച്ചുള്ള ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിനായിരുന്നു എത്തിയത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മൂന്നാമത് വിമാനം ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രക്കാരെ കൈവിലങ്ങണിയിച്ച് എത്തിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നിരുന്നു.

രൂക്ഷവിമര്‍ശനങ്ങളുയരുന്നതിനിടെ കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

യു.കെ.യിൽ നോറോ വൈറസ് ബാധിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്…! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

യു.കെ.യിൽ നോറോ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം കുത്തനെ...

‘കട്ടിങ് സൗത്തി’നെതിരെ വാർത്ത, കോടതി നിർദേശം ലംഘിച്ചു; കർമ്മ ന്യൂസിനെതിരെ വടിയെടുത്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച്...

രണ്ടുപേരെ കുത്തി മലർത്തി; കൊലപാതകത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത അഞ്ചംഗ സംഘം

ഡൽഹി: ഡൽഹിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗാസിയാപൂരിലും ന്യൂ അശോക്...

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട്...

ഒറ്റ നോട്ടത്തിൽ ചീര കൃഷി ; രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് വാറ്റും വൈനും; സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട

തിരുവനന്തപുരം: വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട. വിൽപ്പനയ്ക്കായി ശേഖരിച്ച്...

Related Articles

Popular Categories

spot_imgspot_img