web analytics

ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്. യുവതിയുടെ പരാതിയിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.

ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പൊലീസുകാരൻ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പലരേയും സംബന്ധിച്ച് യുവതി ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോൾ വ്യക്തയില്ലെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു. പലരുടെയും പേരിൽ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വാരികയാന്നെന്നും പൊലീസ് പറഞ്ഞു. മകളുടെ കൊലപാതകത്തിനു പിന്നാലെയാണ് യുവതി ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയതിന് പൊലീസ് കേസെടുത്തത്.

ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു എസ്പി ഒഫീസിലെ പൊലീസുകാരന് താൻ ലക്ഷങ്ങൾ നൽകിയെന്നും ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തിയത്. 10 വർഷം മുമ്പുള്ള സംഭവമാണെന്നാണ് യുവതി വെളിപ്പെടുത്തിയത്.

പാസ്പോർട്ട് ഓഫീസ് ജീവനക്കാരന് പണം നൽകിയെന്ന് യുവതി ആദ്യം പറഞ്ഞിരുന്നു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ വീണ്ടും പണം എടുത്തതായി തെളിഞ്ഞു. ഈ പണം ആർക്ക് കൊടുത്തതാണെന്ന് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരൻറെ പേര് പറഞ്ഞത്. പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ദിവസം പൊലീസുകാരനെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ വാർഡ്

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ...

ക്ഷേമപെന്‍ഷന്‍ ഈ മാസം മുതൽ 3600 രൂപ;  വിതരണം വ്യാഴാഴ്ച മുതല്‍

ക്ഷേമപെന്‍ഷന്‍ ഈ മാസം മുതൽ 3600 രൂപ;  വിതരണം വ്യാഴാഴ്ച മുതല്‍ വ്യാഴാഴ്ച...

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

Related Articles

Popular Categories

spot_imgspot_img