web analytics

10 വർഷത്തെ യുഎഇ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

ദുബായ്: യുഎഇയിലെ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ വിസ നൽകുന്നത്. വേൾഡ് ​ഗവൺമെന്റ് സമ്മിറ്റിലാണ് ബ്ലൂ വിസയുടെ പ്രാരംഭ ഘട്ട പ്രഖ്യാപനം നടത്തിയത്.

ഈ ഘട്ടത്തിൽ സുസ്ഥിരത ചിന്താ​ഗതിയും നൂതനാശയവുമുള്ള 20 പേർക്കാണ് വിസ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി പ്രകാരമാണ് വിസ നൽകുന്നത്. ​ഗോൾഡൻ, ​ഗ്രീൻ വിസകളുടെ ഒരു വിപുലീകരണമാണ് ബ്ലൂ വിസ.

രാജ്യത്തിനകത്തും പുറത്തും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ ​ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ യുഎഇ സർക്കാർ കൊണ്ടുവന്നത്.

പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർ, അന്താരാഷ്ട്ര സംഘടനകളിലെ അംഗങ്ങൾ, അന്താരാഷ്ട്ര കമ്പനികൾ, അസോസിയേഷനുകളിലെയും സർക്കാരിതര സംഘടനകളിലെയും അംഗങ്ങൾ, ആഗോള അവാർഡ് ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനങ്ങളിലെ വിശിഷ്ട പ്രവർത്തകർ, ഗവേഷകർ എന്നിവർക്കാണ് ഈ വിസ നൽകുന്നത്.

ആദ്യ ഘട്ടത്തിൽ സുസ്ഥിരത മേഖലയിലെ സർക്കാർ ഏജൻസികൾ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഇലക്ട്രോണിക് അംഗീകാരം നേടുകയാണ് ചെയ്യുന്നത്. ഇത് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ നടപടിക്രമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ലഭിക്കുന്നത്.

ഫെഡറൽ അതോറിറ്റി ഫോർ ഐസിപിയുടെ ഔദ്യോ​ഗിക വിസ പ്ലാറ്റ്ഫോമായ smartservices.icp.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് ബ്ലൂ റെസിഡൻസി വിസയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. യുഎഇയിലെ യോഗ്യതയുള്ള അധികാരികളുടെ നാമനിർദ്ദേശം വഴിയും അപേക്ഷിക്കാം. 350 ദിർഹമാണ് നാമനിർദേശ അപേക്ഷ നൽകുന്നതിനുള്ള ഫീസ്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

Related Articles

Popular Categories

spot_imgspot_img