രക്തസാക്ഷിയായ സഖാവ് പുഷ്പന്റെ കാലത്ത് സ്വകാര്യ സർവ്വകലാശാലകൾ എന്ന ആശയം പോലും ഇല്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനിൽകുമാർ. സ്വാശ്രയ കോളേജുകൾ ആരംഭിക്കുന്നതിന് അനുവാദം നൽകുമ്പോൾ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ എർപ്പെടുത്തുമോ എന്നതായിരുന്നു ചോദ്യമെന്ന് അഡ്വ. കെ. അനിൽകുമാർ പറഞ്ഞു. രണ്ടു സ്വാശ്രയ കോളേജിലെ 50 % സീറ്റുകൾ സർക്കാർ ക്വാട്ടയിൽ വരും.. അങ്ങനെ ഒരു സർക്കാർ കോളേജ് ഉണ്ടാക്കുന്നതിന് തുല്യമാകുമെന്ന ആന്റണി ന്യായം ഓർക്കുക.
ഇപ്പോൾ പിണറായി ചെയ്തതു പോലെ ആന്റണി സർക്കാർ കേരളത്തിൻ നിയമം നിർമ്മിച്ചില്ല. മനേജ്‌മെന്റ് എനിക്ക് ഉറപ്പു നൽകി…. എന്നായിരുന്നു ആന്റണി പറഞ്ഞത്, അവസാനം എന്നെ പറ്റിച്ചേ, എന്നു മോങ്ങി നടന്ന ആന്റണിയെപ്പോലെയല്ല പിണറായി സർക്കാരെന്നും അദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്വകാര്യ സർവ്വകലാശാലാ നിയമവും
ധീര രക്തസാക്ഷി സ:പുഷ്പനും.
‘ പുഷ്പനെ അറിയുമോ ‘
ഞങ്ങൾക്ക് ഞങ്ങളുടെ പുഷ്പനെ അറിയാം. സ്വകാര്യ സർവ്വകലാശാലാ നിയമം എൽഡിഎഫ് കൊണ്ടുവന്നതോടെ പുഷ്പനെ വഞ്ചിക്കുകയാണെന്ന പാട്ട് തുടങ്ങുന്ന വരാടാണു്:
പുഷ്പനെ ഇല്ലാതാക്കിയവർ ഓർത്തു നോക്കൂ..
സ്വകാര്യ സർവ്വകലാശാലകൾ എന്ന ആശയം പോലും അക്കാലത്തുയർന്നിരുന്നില്ല.
സ്വാശ്രയ കോളേജുകൾ ആരംഭിക്കുന്നതിനു് അനുവാദം നൽകുമ്പോൾ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ എർപ്പെടുത്തുമോ എന്നതായിരുന്നില്ലേ ചോദ്യം ..
രണ്ടു സ്വാശ്രയ കോളേജിലെ 50 % സീറ്റുകൾ സർക്കാർ ക്വാട്ടയിൽ വരും.. അങ്ങനെ ഒരു സർക്കാർ കോളേജ് ഉണ്ടാക്കുന്നതിനു് തുല്യമാകുമെന്ന ആന്റണി ന്യായം ഓർക്കുക
ഈപ്പോൾ പിണറായി ചെയ്തതു പോലെ ആന്റണി സർക്കാർ കേരളത്തിൻ നിയമം നിർമ്മിച്ചില്ല.
മനേജ്‌മെന്റ് എനിക്ക് ഉറപ്പു നൽകി.. എന്നായിരുന്നു ആന്റണി സാർ പറഞ്ഞത് ..
അവസാനം എന്നെ പറ്റിച്ചേ … എന്നു
മോങ്ങി നടന്ന ആന്റണിയെപ്പോലെയല്ല പിണറായി സർക്കാർ..
‘
‘പരിയാരത്ത് സർക്കാർ സ്ഥലം വിട്ടുകൊടുത്ത് ആരംഭിക്കുന്ന മെഡിക്കൽ കോളേജ് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലാക്കുന്നതിനെതിരായ സമരത്തിലാണ് കൂത്തുപറമ്പ് വെടിവെയ്പ് …
സ്വാശ്രയ കോളേജ് വിഷയത്തിൽ തന്നെ
എൽ ഡി എഫ് നയവും യു ഡി എഫിന്റെ നയമില്ലായ്മയും മറക്കരുത്:
സ്വകാര്യ വിദേശ സർവ്വകലാശാലകൾ രാജ്യത്ത് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
കേന്ദ്ര സർക്കാരാണു് നിയമം കൊണ്ടുവന്നത്.ഗുജറാത്തിൽ യു.കെയിലെ സറെ സർവ്വകലാശാലയുടെ കാമ്പസ് ഗുജറാത്തിൽ ആരംഭിച്ച വാർത്ത മനോരമയിൽ കണ്ടു ..
ചോദ്യം ..
വിദേശ സ്വകാര്യ സർവ്വകലാശാലകളെ സാമൂഹ്യമായി നിയന്ത്രിക്കുന്ന കേരള നിയമത്തിന്റെ ഗുണങ്ങൾ നോക്കുക.
അത്തരം നിയമം ഗുജറാത്തിലുണ്ടോ?
അഡ്വ.കെ.അനിൽകുമാർ
സിപിഐ എം
കേരള സംസ്ഥാന കമ്മറ്റിയംഗം