ഡിജിറ്റൽ ആർ.സി ബുക്കുകൾ മാർച്ച് 1 മുതൽ; ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കാൻ മറക്കല്ലേ…

തിരുവനന്തപുരം: കേരളത്തിൽ ഡിജിറ്റൽ ആർ.സി ബുക്കുകൾ 2025 മാർച്ച് ഒന്ന് മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. ആർ.സി ബുക്ക് പ്രിന്റ് എടുത്തു നൽകുന്നതിനു പകരമാണ് ഇത്തരത്തിൽ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നത്. മോട്ടോർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി.

ഡിജിറ്റൽ ആർ സി ബുക്കിന്റെ കടന്നുവരവോടെ വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്‌സൈറ്റിൽനിന്ന് ആർ.സി ബുക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും.

ഇതോടൊപ്പം, എല്ലാ വാഹന ഉടമകളും ആർ.സി ബുക്ക് ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണർ നിർദേശിച്ചിരിക്കയാണ്. ഇത്തരത്തിൽ ബന്ധപ്പെടുത്തിയില്ലെങ്കിൽ ഉടമയുടെ അനുവാദം കൂടാതെ ആർക്കു വേണമെങ്കിലും വിവരങ്ങൾ മാറ്റാൻ സാധിക്കും.

ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാൽ വാഹന ഉടമക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചു മാത്രമേ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താൻ കഴിയൂ.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

പകുതി വില തട്ടിപ്പ്; മുഖ്യപ്രതി അനന്തുകൃഷ്ണൻറെ ജാമ്യാപേക്ഷ  കോടതി തള്ളി

കൊച്ചി: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻറെ ജാമ്യാപേക്ഷ  തള്ളി...

അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16 വയസുകാരനടക്കം രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം...

നിസ്സാരക്കാരനല്ല ഈ കുരങ്ങൻ; ഒരു രാജ്യം മുഴുവൻ വൈദ്യുതിയും വെള്ളവും മുടക്കിയത് ഒരു ദിവസം മുഴുവൻ !

കുരങ്ങന്മാർ നാട്ടിലിറങ്ങിയാൽ പൊതുവെ പ്രശ്നക്കാരാണ്. കയ്യിലിരിക്കുന്ന ആഹാരസാധനങ്ങൾ തട്ടിപ്പറിക്കുക, എന്തെങ്കിലുമൊക്കെ എടുത്ത്...

മര്യാദയ്ക്ക് ഞങ്ങൾക്ക് ബ്രോസ്റ്റഡ് ചിക്കൻ താടാ… കടയുടമയേയും ജീവനക്കാരേയും പഞ്ഞിക്കിട്ട് അഞ്ചം​ഗ സംഘം

ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന്റെ പേരിൽ കടയുടമയ്ക്കും ജീവനക്കാർക്കും മർദ്ദനം. കോഴിക്കോട്...

അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സ്റ്റേറ്റ് ക്രൈം റെക്കാഡ്സ്...

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ കോഡെഴുതുകയാണ്”: പ്രധാനമന്ത്രി നരേന്ദ്ര മോദി

പാരീസ്: എഐ മനുഷ്യരാശിയുടെ കോഡെഴുതുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ നടന്ന...

Related Articles

Popular Categories

spot_imgspot_img