വെറുതെ ഒരു യാത്രയല്ല, കോഴിക്കോട്ടുകാരിയായ യുവതിയുടെ ഒറ്റയ്ക്കുള്ള യാത്ര; സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ വഴികളിലൂടെ സാഹസികത നിറഞ്ഞ ഓഫ്റോഡ് യാത്ര…

കോഴിക്കോട്: ഹിമാചൽ പ്രദേശിലെ സ്പിറ്റിവാലി വരെ തനിച്ച് വാഹനം ഓടിക്കാൻ കോഴിക്കോട്ടുകാരിയായ യുവതി.

വെറുതെ ഒരു യാത്രയല്ല. സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ വഴികളിലൂടെ സാഹസികത നിറഞ്ഞ ഓഫ്റോഡ് യാത്രയ്ക്കായാണ് കോഴിക്കോട് മൂന്നാലിങ്കൽ സ്വദേശിയായ ഹെന്ന ജയന്ത് പുറപ്പെട്ടത്.

സ്പിറ്റിവാലി വരെ തനിച്ച് മാരുതി സുസുക്കി ജിംനി കാറോടിച്ചാണ് ഹെന്ന പോകുന്നത്. അതിവേഗ കാറോട്ട മത്സരങ്ങളിലെ സൂപ്പർ താരമാണ് ഹെന്ന. ഓഫ് റോഡ് ഡ്രൈവിംഗ് മേഖലയിലേക്ക് അടുത്ത കാലത്താണ് യുവതി ചുവടുവെച്ചത്.

ഗുജറാത്ത് വംശജനായ ആർ.ജയന്ത് കുമാറിന്റെയും മുൻ കൗൺസിലർ ഹൻസ ജയന്തിന്റെയും മകളാണ് ഹെന്ന.

മൗണ്ടൻഗോട്ട് വിന്റർ എക്സ്പെഡിഷന്റെ ഭാഗമായി ഈ മാസം 15 മുതൽ 23 വരെയാണ് യാത്ര. ഇത്രയും ദിവസം ഹിമാചൽ പ്രദേശിലെ സ്പിറ്റി വാലിയിൽ മഞ്ഞ് നിറഞ്ഞ വഴികളിലൂടെയാണ് വാഹനമോടിക്കേണ്ടത്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 85 കാറുകളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് യാത്ര പുറപ്പെട്ടത്. ഈ യാത്രയിൽ പങ്കെടുക്കുന്ന മലബാറിൽനിന്നുള്ള ഏക വ്യക്തിയാണ് ഹെന്ന.

അഹമദ് ദേവർകോവിൽ എംഎൽഎ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡോ.കെ. കുഞ്ഞാലി, റംസി ഇസ്മായിൽ, പി.ടി.ആസാദ്, അബ്ദുല്ല മാളിയേക്കൽ, കെ.എം.ബഷീർ, കെ. ഖൈസ് അഹമദ്, ഹാഷിം കൊളക്കാ ടൻ എന്നിവർ പ്രസംഗിച്ചു.

ഷിംലയിലെ സ്പിറ്റിയിലാണ് പത്തുദിവസത്തെ സ്നോഡ്രൈവ്. 2,800 കിലോമീറ്റർ കാറോടിച്ച് പത്തുദിവസംകൊണ്ട് അവിടെയെത്തണം.

പകൽമാത്രമാണ് യാത്ര. മൗണ്ടൻ ഗോട്ട് എന്ന സ്ഥാപനമാണ് മഞ്ഞിലൂടെയുള്ള പന്ത്രണ്ടാമത്തെ സാഹസികയാത്ര സംഘടിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്തു; സ്റ്റേഷനിൽ വച്ച് കൈഞരമ്പ് മുറിച്ച് യുവാവ്

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട്...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം; ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് കളക്ടർ

ഇടുക്കി: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത്...

ചിപ്സ് നിലത്ത് വീണു, അതിനാണ്…ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്

ലണ്ടൻ: ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്.  ലഘുഭക്ഷണം...

ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയെ തേടി പൊലീസ്

കൊച്ചി: ആലുവയിൽ പൂക്കാട്ടുപടിയിൽ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊല്ലാൻ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

നാലാം ഭാര്യയും രണ്ടാം ഭാര്യയും ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെ ജയിലിലായത് 36 കാരൻ; ദീപു ഫിലിപ്പിൻ്റെ വിക്രീയകൾ

കോന്നി: 4 യുവതികളെ വലയിലാക്കിയ വിവാ​ഹ തട്ടിപ്പുവീരൻ ഒടുവിൽ കുടുങ്ങിയത് ഫേസ്ബുക്കിലൂടെ....

Related Articles

Popular Categories

spot_imgspot_img