മലയാള സിനിമയിൽ ഏറ്റവും ഒടുവിൽ റി റിലീസ് ചെയ്ത ചിത്രമാണ് ‘ഒരു വടക്കൻ വീരഗാഥ’.’ പുതിയൊരു സിനിമ കാണുന്ന ആവേശത്തോടെയാണ് മലയാളികൾ ഈ റീ റിലീസിനെ ഏറ്റെടുത്തത്. സാങ്കേതിക വിദ്യകൾ പരിമിതമായിരുന്ന കാലത്ത് ഒരുക്കിയ ചിത്രം ഏറെ കൗതുകത്തോടെ തന്നെയാണ് സിനിമാ പ്രേമികൾ ഏറ്റെടുത്തത്.
ചന്തുവായി മമ്മൂട്ടി തകർത്തഭിനയിച്ച ഒരു വടക്കൻ വീരഗാഥ രണ്ടാം വരവിൽ എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റി റിലീസ് ചെയ്ത രണ്ട് ദിവസത്തിൽ 25 ലക്ഷത്തിന്റെ ഗ്രോസ് ആണ് ചിത്രം നേടിയിരുന്നത് എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടേതായി റി റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി പടങ്ങൾ. എന്നാൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടാൻ ഇവയ്ക്ക് കഴിഞ്ഞിരുന്നില്ല.