തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് ബജറ്റിൽ സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കാൻ 21 കോടി വകയിരുത്തി. (Kerala budget; Dialysis Units in General and Taluk Hospitals)
കോട്ടയം മെഡിക്കൽ കോളജിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കായി 532.84 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.
ആർസിസിക്ക് 75 കോടി അനുവദിച്ചു. കാന്‍സര്‍ ചികിത്സക്കായി 152 കോടിയും വകയിരുത്തി. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസത്തിനായി 142 കോടി അനുവദിച്ചിട്ടുണ്ട്.