തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡൻറ് നാഗർകോവിൽ സ്വദേശിനിയായ ഡോക്ടർ ആർ അനസൂയയാണ് മരിച്ചത്. കഴിഞ്ഞ 3 വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്തു വരികയും പഠിക്കുകയും ചെയ്യുകയായിരുന്നു ഇവർ.
എലിവിഷം കഴിച്ചതാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം. ഇന്നലെയാണ് വിഷം കഴിച്ച നിലയിൽ അനസൂയയെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കുന്നത്. അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഭർത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കൽ കോളജിന് സമീപം പുതുപ്പള്ളി ലൈനിൽ ആയിരുന്നു ഇവർ വാട്സകയ്ക്ക് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി നാഗർകോവിലേക്ക് കൊണ്ടുപോയി