web analytics

ഒരു കിലോഗ്രാം വെളിച്ചെണ്ണയുണ്ടാക്കാൻ ഒന്നര കിലോ കൊപ്ര വേണം വിലയാണെങ്കിൽ 155രൂപയും; 200 രൂപയ്ക്ക് വിൽക്കുന്ന കേരഫെഡിന്റെ വെളിച്ചെണ്ണ വാങ്ങരുത്

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരഫെഡിന്റെ കേരയുടെ പേരിൽ വ്യാജ വെളിച്ചെണ്ണ വിപണിയിൽ വ്യാപകം.

സർക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേരള കേര കർഷക സഹകരണ ഫെഡറേഷൻ(കേരഫെഡ്) ചെയർമാൻ വി.ചാമുണ്ണി, വൈസ് ചെയർമാൻ കെ.ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ എന്നിവർ പറഞ്ഞു.

ഒരു കിലോഗ്രാം വെളിച്ചെണ്ണയുണ്ടാക്കാൻ ഒന്നര കിലോ കൊപ്ര വേണം. കൊപ്രയുടെ വില കിലോയ്ക്ക് 155രൂപയാണ്.

എന്നാൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത് കിലോയ്ക്ക് 200രൂപയ്ക്കാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ കൊണ്ടുവന്ന് ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങൾ ചേർത്ത് സാദൃശ്യം തോന്നുന്ന ബ്രാൻഡ് നാമത്തിലാണ് വില്പന നടത്തുന്നത്.

കേരയ്ക്ക് കരുനാഗപ്പള്ളിയിലും കോഴിക്കോട്ടുമാണ് പ്ളാന്റുകളുള്ളത്. സംസ്ഥാനത്ത് ആവശ്യമായ വെളിച്ചെണ്ണയുടെ 40 ശതമാനം കേരഫെഡാണ് ഉത്പാദിപ്പിക്കുന്നത്.

വ്യാജ ഉത്പന്നങ്ങൾ വന്നതോടെ കേരയുടെ വിപണിവിഹിതത്തിൽ പത്തുശതമാനം ഇടിവുണ്ടായിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണയ്ക്ക‌് എതിരെ വിവിധ സർക്കാർ ഏജൻസികൾക്ക് പരാതികൾ നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img